കൊല്ലം: ഉന്നത് ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി വിവിധ സ്ഥാപനങ്ങളില്‍ പാരിപ്പള്ളി യു കെ എഫ് എഞ്ചിനീയറിംഗ് കോളേജിന്റെ നേതൃത്വത്തില്‍ കീം ഓപ്ഷന്‍ രജിസ്‌ട്രേഷന് സംവിധാനം ഒരുക്കി. വിദ്യാര്‍ത്ഥികള്‍ക്ക് എളുപ്പത്തില്‍ രജിസ്‌ട്രേഷന്‍ ചെയ്യാനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. യു കെ എഫ് എന്‍ജിനീയറിങ് കോളേജ്, കല്ലുവാതുക്കല്‍ ഗ്രാമ പഞ്ചായത്ത്, പരവൂര്‍ നഗരസഭ, ആറ്റിങ്ങല്‍ നഗരസഭ എന്നിവിടങ്ങളില്‍ കീം ഓപ്ഷന്‍ രജിസ്‌ട്രേഷന് സംവിധാനം ജൂലൈ 22, 24, 25 (ശനി, തിങ്കള്‍, ചൊവ്വ) ദിവസങ്ങളില്‍ ഉണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്കും കൗണ്‍സിലിംഗിനും ബന്ധപ്പെടേണ്ട നമ്പര്‍: +918606009997