കൊല്ലം : പാരിപ്പള്ളി യുകെഎഫ് കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയില്‍ നടന്ന പതിനൊന്നാമത് ബിരുദദാന ചടങ്ങ് കേരള ഗവണ്മെന്‍റ് അഡിഷണല്‍ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ ഐഎഎസ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പൽ ഡോ.ഇ.ഗോപാലകൃഷ്ണ ശര്‍മ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ബിരുദദാരികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ജ്യോതിലാല്‍ നിര്‍വഹിച്ചു. ജീവിതത്തില്‍ നാം നേരിടുന്ന പ്രതിസന്ധികള്‍ എങ്ങനെ നേരിടുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും നമ്മുടെ വിജയമെന്നും, പ്രതിസന്ധികളെ സ്വപ്രയത്നം കൊണ്ട് നേരിടേണ്ട ഒരു ഘട്ടമാണ് നമുക്ക് മുന്നിലുള്ളതെന്നും ജ്യോതിലാല്‍ ഐ എ എസ് പറഞ്ഞു.

എന്‍ജിനീയറിങ് 4.0 അടിസ്ഥാനത്തില്‍ പാഠ്യ പാഠ്യേതര വിഷയങ്ങളോട് ബന്ധപ്പെടുത്തി നല്‍കുന്ന പരിശീലനമാണ് ഇത്രയധികം വിദ്യാര്‍ഥികളെ എഞ്ചിനീയറിംഗ് ബിരുദത്തോടൊപ്പം തൊഴിലും നേടാന്‍ പ്രാപ്തമാക്കിയതെന്ന് കോളേജ് ചെയര്‍മാന്‍ ഡോ.എസ്.ബസന്ദ് പറഞ്ഞു. കോളേജ് ഡയറക്ടര്‍ അമൃത പ്രശോഭ്, ക്ഷേമ പവര്‍ ബോര്‍ഡ് ഓഫ് ഡയറക്ടര്‍ രഞ്ജിത്ത്, കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ.ജിബി വര്‍ഗീസ് എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. ഡീന്‍ അക്കാഡമിക് ഡോ.ജയരാജു എം. ബിരുദധാരികള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വൈസ് പ്രിന്‍സിപ്പാൽ ഡോ. വി. എന്‍. അനീഷ്, ഡീന്‍ സ്റ്റുഡന്‍റ് അഫയേഴ്സ് ഡോ. രശ്മി കൃഷ്ണപ്രസാദ്, പോളിടെക്നിക് വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ജിതിന്‍ ജേക്കബ,് സിവില്‍ വിഭാഗം മേധാവി ഡോ. എം. നസീര്‍, മെക്കാനിക്കല്‍ വിഭാഗം മേധാവി ഡോ. എന്‍. കെ. മുഹമ്മദ് സജിദ്, ഇലക്ട്രിക്കല്‍ വിഭാഗം മേധാവി ഡോ. പി. ശ്രീജ, ഇലക്ട്രോണിക്സ് വിഭാഗം മേധാവി ഡോ. നീതു രാജ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി ഡോ. ശ്യാം മോഹന്‍, എച്ച് ആന്‍റ് എസ് വിഭാഗം മേധാവി ആര്‍. എസ്. പ്രിയ, അക്കാഡമിക് കോഓര്‍ഡിനേറ്റര്‍മാരായ പ്രൊഫ. സുജ എസ്.നായര്‍, പ്രൊഫ. എ. എസ.് രേഷ്മ മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.