കാമുകന്‍റെ ഭാര്യയെ കൊല്ലാന്‍ നഴ്‌സിന്‍റെ വേഷത്തിലെത്തി എയര്‍ എംപോളിസം പ്രയോഗിച്ച യുവതി പൊലീസ് കസ്റ്റഡിയില്‍

Kerala

പത്തനംതിട്ട: കാമുകനെ സ്വന്തമാക്കാന്‍ പെണ്‍സുഹൃത്തിന്റെ ക്രൂരത. കാമുകന്റെ ഭാര്യ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ നഴ്‌സിന്റെ വേഷത്തിലെത്തി സിറിഞ്ച് ഉപയോഗിച്ച് കൊലപ്പെടുത്താനാണ് ശ്രമം നടത്തിയത്. യുവതിയെ കൊലപ്പെടുത്തി അവരുടെ ഭര്‍ത്താവിനെ സ്വന്തമാക്കുകയായിരുന്നു പ്രതി അനുഷയുടെ ലക്ഷ്യം. എയര്‍ എംപോളിസം എന്ന മാര്‍ഗ്ഗമാണ് ഇതിനായി അനുഷ പ്രയോഗിച്ചത്.

കഴിഞ്ഞ ദിവസമാണ് കായംകുളം പുല്ലുകുളങ്ങര കണ്ടല്ലൂര്‍ വെട്ടത്തേരില്‍ കിഴക്കേതില്‍ അനുഷ അപ്പുക്കുട്ടനെ (25) ആശുപത്രിയില്‍ നിന്നും പിടികൂടിയത്. പ്രസവം കഴിഞ്ഞ് വിശ്രമത്തിലായിരുന്ന സ്‌നേഹ എന്ന യുവതിയെയാണ് അനുഷ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സ്‌നേഹയെ കൊലപ്പെടുത്തി അവരുടെ ഭര്‍ത്താവും തന്റെ കാമുകനുമായ അരുണിനെ സ്വന്തമാക്കുകയായിരുന്നു ലക്ഷ്യമെന്ന് അനുഷ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

സ്‌നേഹയെ എയര്‍ എംബോളിസം എന്ന സംവിധാനത്തിലൂടെ കൊലപ്പെടുത്താനാണ് അനുഷ തീരുമാനച്ചിരുന്നത്. ഇതിനായാണ് നഴ്‌സിന്റെ വേഷത്തില്‍ ആശുപത്രിയില്‍ എത്തിയത്. അനുഷയെ ഇന്ന് മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കും. സംഭവത്തില്‍ സ്‌നേഹയുടെ ഭര്‍ത്താവ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. അനുഷയുടെ വിവാഹം ഒരു വര്‍ഷം മുമ്പ് മറ്റൊരാളുമായി നടന്നിരുന്നു. വിദേശത്താണ് അനുഷയുടെ ഭര്‍ത്താവിപ്പോള്‍ ഉള്ളത്. ഫാര്‍മസിസ്റ്റായിരുന്ന അനുഷ സമര്‍ത്ഥമായി എയര്‍ എംബോളിസം മാര്‍ഗം അവലംബിച്ച് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.