കോഴിക്കോട്: അദാനിയും മോദിയും തമ്മിലുള്ള ബന്ധം തുറന്നുകാട്ടിയതിന് കിട്ടിയതാണ് രാഹുല്‍ഗാന്ധിക്കെതിരായ കേസെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. അദാനി ഇത്രയും ശക്തിമാനാണെന്ന് മനസിലാക്കിയില്ലെന്നും വേണുഗോപാല്‍ അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ത്തമാനകാലത്ത് ഗുജറാത്തില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല. അപ്പീല്‍ തള്ളിയതില്‍ അതിശയം ഇല്ല. വിധി എഴുതുന്നവരും അതിനു കളം ഒരുക്കുന്നവരും എല്ലാം ഇതിനെ എല്ലാം തരണം ചെയ്യാന്‍ രാഹുലിന് കഴിയുമെന്ന് ഓര്‍ക്കണം.
വിധിക്ക് എതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിധി കൊണ്ട് രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കാനുള്ള ദൗത്യത്തില്‍ നിന്ന് ഒരിഞ്ചു പോലും രാഹുല്‍ പിറകോട്ടു പോകില്ല. ജനങ്ങളെ ഒന്നിപ്പിക്കാനുള്ള ദൗത്യം പൂര്‍വ്വാധികം ശക്തിയോടെ രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും മുന്നോട്ടു കൊണ്ടു പോകും. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയിട്ട് അദ്ദേഹം വീട്ടില്‍ പേടിച്ചിരുന്നോ? വിധി രാഷ്ട്രീയ തിരിച്ചടിയല്ല. കോണ്‍ഗ്രസിന് കിട്ടുന്ന അവസരമാണ്. ഇന്ത്യയുടെ ജനങ്ങള്‍ വിഡ്ഢികളല്ല. പരാതികാരന്‍ തന്നെ ഹൈകോടതിയില്‍ പോയി നിര്‍ത്തി വെപ്പിച്ച കേസാണിതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.