സ്വാതന്ത്ര്യ സംരക്ഷണത്തിനുള്ള പോരാട്ടമാണ് സ്വാതന്ത്ര്യ ദിനം ആവശ്യപ്പെടുന്നത്: ഡോ അനൂപ് തങ്കച്ചന്‍

Wayanad

കാക്കവയല്‍: ബ്രിട്ടീഷുകാരെ ആട്ടി പുറത്താക്കിയത് കൊണ്ട് മാത്രം ഇന്ത്യ സ്വതന്ത്രമാവുകയില്ല. മതത്തിന്റെയും ജാതിയുടെയും പേരിലുള്ള ചേരിതിരിവും കോലാഹലവുമാണ് അസ്വാതന്ത്ര്യത്തിന്റെ കാരണം. അവയ്‌ക്കെതിരെ സ്‌നേഹത്തിന്റെ മതില്‍ തീര്‍ത്ത് ഒറ്റക്കെട്ടായി ചെറുത്തുനിന്നാല്‍ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ കഴിയുമെന്ന് കല്‍പ്പറ്റ ഗവ. കോളേജ് ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോക്ടര്‍ അനൂപ് തങ്കച്ചന്‍ അഭിപ്രായപ്പെട്ടു.കാക്കവയല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി ടി എ പ്രസിഡണ്ട് എന്‍ റിയാസ് അധ്യക്ഷനായിരുന്നു . ഹെഡ്മാസ്റ്റര്‍ എം സുനില്‍കുമാര്‍ , എം പി ടി എ പ്രസിഡണ്ട് സുസിലി ചന്ദ്രന്‍ , ഡോ. ശിവപ്രസാദ്, ഖലീലുറഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു. സൈക്കിള്‍ റാലി , നൃത്തശില്പം, പ്രഛന വേഷം തുടങ്ങിയവയുമുണ്ടായിരുന്നു.