പനമരം: വയനാട് നീര്‍മാതളം ബുക്‌സ്പ്രസിദ്ധീകരിച്ച ദാമുനായരുടെ ‘അന്നം ‘ നോവലിന്റെ പ്രകാശനം എറണാകുളം പബ്ലിക് ലൈബ്രറിയില്‍ വച്ച് പ്രശസ്ത എഴുത്തുകാരന്‍ പി.എഫ്.മാത്യൂസ് നിര്‍വ്വഹിച്ചു. കവിയും നിരൂപകനുമായ എ.ജെ തോമസ് പുസ്തകം ഏറ്റുവാങ്ങി. എഴുത്തുകാരന്‍ ഷാജി പുല്‍പ്പള്ളി അധ്യക്ഷത വഹിച്ചു.
സുരേന്ദ്രന്‍ കെ.പി. പുസ്തകാവതരണം നടത്തി. എഴുത്തുകാരന്‍ ജോര്‍ജ് ജോസഫ് കെ., മനോഹര്‍ തോമസ്, രമേശന്‍ മുല്ലശ്ശേരി, ഡോ.കെ.എസ്.പ്രേമന്‍, ബാലന്‍ വേങ്ങര, ജയശങ്കര്‍ അറയ്ക്കല്‍, സി.കെ.നാഥന്‍ പിറവം, ജേക്കബ് ഓണക്കൂര്‍, എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. നീര്‍മാതളം സാരഥി അനില്‍ കുറ്റിച്ചിറ സ്വാഗതവും അന്നത്തിന്റെ എഴുത്തുകാരന്‍ ദാമു നായര്‍ നന്ദിയും പറഞ്ഞു.