സുല്‍ത്താന്‍ ബത്തേരി: അന്താരാഷ്ട്ര അറബി ഭാഷാ ദിനവുമായി അസംപ്ഷന്‍ എ യു പി സ്‌കൂള്‍ അലിഫ് അറബിക് ക്ലബിന്റെ നേതൃത്വത്തില്‍ രക്ഷിതാക്കള്‍ക്കായി നടത്തിയ കാലിഗ്രാഫി മത്സരം പങ്കാളിത്വം കൊണ്ടും വൈവിധ്യം കൊണ്ടും ഏറെ ശ്രദ്ധയായി.
ഹസീന ലത്തീഫ് ഒന്നാം സ്ഥാനവും സ്വാലിഹ, ഷഹന ഇയാസ് എന്നിവര്‍ രണ്ടാം സ്ഥാനവും ഷാഹിന മൂന്നാം സ്ഥാനവും നേടി. ഇത്തരം മത്സരങ്ങള്‍ കുട്ടികളുടെ പഠന പുരോഗതിയില്‍ ഏറെ ഉപകാരപ്പെടുമെന്ന് രക്ഷിതാക്കള്‍ അഭിപ്രായപ്പെട്ടു.