വിനോദ സഞ്ചാരികളുമായുള്ള ട്രക്കിങ്ങിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ വനം വാച്ചര്‍ മരിച്ചു

Wayanad

മാനന്തവാടി: വിനോദ സഞ്ചാരികളുമായുള്ള ട്രക്കിങ്ങിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ വനം വാച്ചര്‍ മരിച്ചു. പുളിഞ്ഞാല്‍ ചിറപ്പുല്ല് മലയില്‍ ഉണ്ടായ കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് താത്കാലിക ജീവനക്കാരനായ നെല്ലിക്കച്ചാല്‍ തങ്കച്ചനാണ് (50) മരിച്ചത്.

ഇന്ന് രാവിലെ വിനോദ സഞ്ചാരികളുമായി ട്രക്കിങ്ങിന് പോവുന്നതിനിടയിലാണ് കാട്ടാന എത്തിയത്. ഇതോടെ വിനോദ സഞ്ചാരികള്‍ ചിതറിയോടി. ആനയെ തുരത്താന്‍ ശ്രമിക്കുന്നതിനിടെയാണ് തങ്കച്ചന് നേരെ ആക്രമണമുണ്ടാവുകയായിരുന്നു.

വവരമറിഞ്ഞെത്തിയ വനപാലകര്‍ നടത്തിയ തെരച്ചിലിലാണ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ തങ്കച്ചനെ കണ്ടെത്തിയത്. മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.