ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ചു

Wayanad

കല്പറ്റ: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (ഡി കെ ടി എഫ്) വയനാട് ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ നഷ്ടം പാര്‍ട്ടിക്കും പ്രസ്ഥാനത്തിനും കേരളത്തിനും നികത്താനാവാത്തതാണെന്ന് യോഗം വിലയിരുത്തി.

ജില്ലാ പ്രസിഡന്റ് എക്കണ്ടി മൊയ്തുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സുന്ദര്‍ രാജ് എടപ്പെട്ടി, ഷാജി ചുള്ളിയോട്, P. K. കുഞ്ഞമ്മത്, c. C. തങ്കച്ചന്‍, ശശി മൂപ്പനാട്, k. രാംകുമാര്‍, സലാം കര്‍ണി, K. സുകുമാരന്‍, ലൈജി തോമസ്, കെ പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു.