തിരുവനന്തപുരം: 10മത് മുജാഹിദ് സംസ്ഥാന സമ്മേളനം 2023 ജനുവരി 25, 26, 27, 28 തീയതികളില്‍ കരിപ്പൂരില്‍ നടക്കുന്നതിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് കെ എന്‍ എം മര്‍ക്കസു ദ്ദ അവ സംസ്ഥാന ജനറല്‍ സെക്രട്ടറി സി. പി. ഉമര്‍ സുല്ലമി. തിരുവനന്തപുരം വള്ളക്കടവ് ഇസ്‌ലാഹി സെന്ററില്‍ ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം സംഘടിപ്പിച്ച യോഗത്തില്‍ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദര്‍ശ രംഗത്ത് നമ്മുടെ പ്രവര്‍ത്തനം മറ്റുള്ളവര്‍ക്ക് മാതൃക ആകുന്ന രീതിയിലാകണമെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെതായ ഉത്തരവാദിത്വം അടയാളപ്പെടുത്തി കൊണ്ടാവണം ഈ ലോകത്ത് നിന്നും വിടപറയേണ്ടത്. എന്നും പരലോകത്തു വിജയം കൈവരിക്കാന്‍ നമുക്ക് സാധിക്കണമെന്നും അദ്ദേഹം ഉത്‌ബോധിപ്പിച്ചു. കെ എന്‍ എം മര്‍ക്കസുദ്ദ അവ ജില്ലാ പ്രസിഡന്റ് നാസിറുദീന്‍ ഫാറൂഖി ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. കെ എന്‍ എം മര്‍ക്കസുദ്ദ അവ സംസ്ഥാന ട്രഷറര്‍ എം അഹമ്മദ് കുട്ടി മദനി കെ എന്‍ എം മര്‍ക്കസുദ്ദ അവ സംസ്ഥാന സെക്രട്ടറി ഡോ. അനസ് കടലുണ്ടി, കെ എന്‍ എം മര്‍ക്കസുദ്ദഅവ സൗത്ത് സോണ്‍ ട്രഷറര്‍ എ. പി. നൗഷാദ്, ഐ എസ് എം സംസ്ഥാന ഭാരവാഹി റാഫി കുന്നുംപുറം, തിരുവനന്തപുരം കെ എന്‍ എം മര്‍ക്കസു ദ്ദ അവ ജില്ലാ സെക്രട്ടറി നാസര്‍ സലഫി, സജ്ജാദ് ഫാറൂഖി, അനീസ് തുടങ്ങിയവര്‍ സംസാരിച്ചു.