മലപ്പുറം: മഞ്ചേരിയില്‍ പനിയും അപസ്മാര ലക്ഷണവും ഉള്ള ഒരാളെ നിപയാണെന്ന സംശയത്തില്‍ നിരീക്ഷണത്തിലാക്കി. നിപ ബാധിച്ചവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഇല്ലാത്ത ആളാണ് നിരീക്ഷണത്തിലുള്ളത്. ഇയാളുടെ സ്രവം നിപ വൈറസ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രോഗ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് നിരീക്ഷണത്തിലാക്കിയത്.
കോഴിക്കോട്ടെ നിപ രോഗികളുമായി സമ്പര്‍ക്കമുണ്ടായ രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പനി അടക്കമുള്ള രോഗലക്ഷണങ്ങള്‍ കണ്ടെത്തി. ഇവരെയും നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ സാമ്പിളുകള്‍ പരിശോധനയക്കയച്ചിട്ടുണ്ട്. നിലവില്‍ നിപ സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന 2 പേരുടെയും നില മാറ്റമില്ലാതെ തുടരുകയാണ്.