നിപ: കോഴിക്കോട് കോര്‍പ്പറേഷനിലെ 43,44,45,46,47,48,51 വാര്‍ഡുകളും ഫറോക്ക് മുനിസിപ്പാലിറ്റിയും കണ്ടെയിന്‍മെന്‍റ് സോണ്‍

Kerala

കോഴിക്കോട്: കോര്‍പ്പറഷനിലെ 46-ാം വാര്‍ഡായ ചെറുവണ്ണൂരില്‍ നിപ്പ പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രസ്തുത വ്യക്തി താമസിക്കുന്ന പ്രദേശത്ത് നിന്നും 5 കി. മീറ്റര്‍ ചുറ്റളവില്‍ കണ്ടയിന്‍മെന്റ് സോണ്‍ ആയി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കലക്ടര്‍ ഉത്തരവിട്ടു.

ഇതു പ്രകാരം കോഴിക്കോട് കോര്‍പ്പറേഷന്‍ 43,44,45,46,47,48,51 വാര്‍ഡുകള്‍ ഫറോക്ക് മുന്‍സിപ്പാലിറ്റിയിലെ എല്ലാ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ഉത്തരവായി.