മുജാഹിദ് സംസ്ഥാന സമ്മേളനം; പ്രചാരണ പ്രഖ്യാപന സമ്മേളനം ഞായറാഴ്ച കണ്ണൂരില്‍

Kerala

കണ്ണൂര്‍: ‘വിശ്വമാനവികതക്ക് വേദ വെളിച്ചം’ എന്ന സന്ദേശവുമായി ഡിസംബര്‍ 28 മുതല്‍ 31 വരെ മലപ്പുറം നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ സംസ്ഥാന തല പ്രചാരണ പ്രഖ്യാപന സമ്മേളനം മെയ്14ന് ഞായറാഴ്ച കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം നാലിന് രജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്യും. കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹമ്മദ്കുട്ടി അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി മുഖ്യപ്രഭാഷണം നടത്തും.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എം എല്‍ എ, കോര്‍പ്പറേഷന്‍ ഡപ്യൂട്ടി മേയര്‍ കെ ശബീന ശക്കീര്‍, സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി മമ്മുട്ടി അതിഥികളായിരിക്കും. കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഡോ. കെ ജമാലുദ്ദീന്‍ ഫാറൂഖി, ട്രഷറര്‍ സി എം മൗലവി ആലുവ, സമ്മേളന സ്വാഗത സംഘം വൈസ് ചെയര്‍മാന്‍ കെ എല്‍ പി യൂസുഫ്, കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന ട്രഷറര്‍ എം അഹമ്മദ്കുട്ടി മദനി, സംസ്ഥാന സെക്രട്ടറിമാരായ എന്‍ എം ജലീല്‍, അബ്ദുലത്തീഫ് കരുമ്പുലാക്കല്‍, അലി മദനി മൊറയൂര്‍, ഡോ. ജാബിര്‍ അമാനി, എം ടി മനാഫ്, ഡോ. ഇസ്മായില്‍ കരിയാട്, എം എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് റാഫി പേരാമ്പ്ര പ്രഭാഷണം നടത്തും.

ഐ എസ് എം ജനറല്‍ സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത്, എം ജി എം ജനറല്‍ സെക്രട്ടറി സി ടി ആയിശ, എം എസ് എം ജനറല്‍ സെക്രട്ടറി ആദില്‍ നസീഫ്, ഐ ജി എം സെക്രട്ടറി നദ നസ്‌റിന്‍, കെ എന്‍ എം മര്‍കസുദ്ദഅവ ജില്ലാ സെക്രട്ടറി ഡോ. പി കെ അബ്ദുല്‍ ജലീല്‍ ആശംസകളര്‍പ്പിക്കും.

പ്രഖ്യാപന സമ്മേളനത്തിന് വിലുപമായ സൗകര്യങ്ങള്‍ ഒരുക്കൂന്നുണ്ട്. വിവിധ കോണുകളില്‍ നിന്ന് പരിപാടി വീക്ഷിക്കാന്‍ സമ്മേളന നഗരി സജ്ജമാക്കും. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി വനിതകളടക്കം ആയിരക്കണക്കിന് ആളുകള്‍ പ്രഖ്യാപന സമ്മേളനത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോള പ്രസ്ത പണ്ഡിതരെയും ബുദ്ധിജീവികളെയും പ്രഭാഷകരെയും പങ്കെടുപ്പിച്ച് നാലുദിവസം മലപ്പുറത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ അഞ്ച് ലക്ഷം പേരെ പ്രതീക്ഷിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട്, സെക്രട്ടറി ഡോ. ഇസ്മായില്‍ കരിയാട്, പ്രഖ്യാപന സമ്മേളന സമിതി ചെയര്‍മാന്‍ സി സി ശകീര്‍ ഫാറുഖി, കണ്‍വീനര്‍ ഡോ: പി കെ അബ്ദുല്‍ ജലീല്‍ ഒതായി, പ്രഖ്യാപന സമ്മേളന പ്രചാരണ സമിതി കണ്‍വീനര്‍ പി ടി പി മുസ്തഫ പങ്കെടുത്തു.