ദളപതി വിജയുടെ ലിയോയിലെ സെക്കന്‍റ് സിംഗിള്‍ ബാഡ് ആസിന്‍റെ ലിറിക്കല്‍ വീഡിയോ റിലീസായി

Cinema

സിനിമ വര്‍ത്തമാനം / പ്രതീഷ് ശേഖര്‍

കൊച്ചി: സിനിമാലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഔട്ട് ആന്‍ഡ്ഔട്ട് ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ത്രില്ലര്‍ ലിയോയിലെ സെക്കന്റ് സിംഗിള്‍ റിലീസായി. ദളപതി വിജയും സംവിധായകന്‍ ലോകേഷ് കനകരാജുമായി ഒരുമിക്കുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ വാനോളമാണ്. ചിത്രത്തില്‍ അനിരുദ്ധ് രവിചന്ദര്‍ ഒരുക്കിയ ബാഡ് ആസ് എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് ഇന്ന് റിലീസായത്. ഒക്ടോബര്‍ 19 നു ഗ്രാന്‍ഡ് റിലീസായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ സിംഗിള്‍ നാന്‍ റെഡിയുടെ വന്‍വിജയത്തിന് ശേഷമാണ് രണ്ടാമത്തെ സിംഗിള്‍ പ്രേക്ഷകരിലേക്കെത്തുന്നത്. കഴിഞ്ഞ ദിവസം രാത്രി 12 മണിക്ക് റിലീസായ ഗാനത്തിന്റെ ഗ്ലിമ്ബ്‌സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറി മണിക്കൂറുകള്‍ക്കുള്ളില്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്തു എത്തിയിരുന്നു.വിഷ്ണു ഇടവന്‍ രചിച്ച വരികള്‍ക്ക് സംഗീതസംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ ആലപിച്ച ബാഡ് ആസ് ഗാനം ആരാധകര്‍ക്കിടയില്‍ നിമിഷ നേരം കൊണ്ട് തന്നെ തരംഗമാകുകയാണ്.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്.ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍. ദളപതി വിജയോടൊപ്പം വമ്പന്‍ താര നിരയാണ് ലിയോയില്‍ ഉള്ളത് .തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു.ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍: അന്‍പറിവ്, എഡിറ്റിങ്: ഫിലോമിന്‍ രാജ്.