പൊഴുതന പഞ്ചായത്ത് വീട്ടുമുറ്റം പ്രഖ്യാപന സമ്മേളനം ഒക്‌ടോബര്‍ രണ്ടിന്

Wayanad

പൊഴുതന: പൊഴുതന പഞ്ചായത്ത് വനിതാ ലീഗ് കമ്മറ്റി സംഘടിപ്പിക്കുന്ന വീട്ടുമുറ്റം പ്രഖ്യാപന സമ്മേളനം ഒക്‌ടോബര്‍ രണ്ടിന് പൊഴുതന റഷ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ ഒന്‍പതു മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും. പത്ത് മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി മുഹമ്മദ് ഉദ്ഘാടനം ചെയ്യും. റാഷിദ് ഗസ്സാലി കൂളിവയല്‍ മുഖ്യ പ്രഭാഷണം നടത്തും.

കല്‍പ്പറ്റ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ടി ഹംസ, സംസ്ഥാന വനിതാ ലീഗ് വൈസ് പ്രസിഡന്റ് റസീന ഖാദര്‍, ജില്ലാ വനിതാ ലീഗ് പ്രസിഡന്റ് കെ ബി നസീമ, വനിതാ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ കെ സി മൈമൂന, മണ്ഡലം വനിതാ ലീഗ് പ്രസിഡന്റ് റൈഹാനത്ത്, മണ്ഡലം വനിതാ ലീഗ് ജനറല്‍ സെക്രട്ടറി ഷഹര്‍ബാന്‍, ജില്ലാ ലീഗ് പ്രവര്‍ത്തക സമിതി അംഗം നാസര്‍ കാതിരി, മണ്ഡലം ലീഗ് സെക്രട്ടറി കെ കെ ഹനീഫ, പഞ്ചായത്ത് ലീഗ് പ്രസിഡന്റ് കെ വി ഉസ്മാന്‍, പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറി കെ യു നൗഷാദ്, സ്വാഗത സംഘം ചെയമാന്‍ ടി ഉബൈദ്, ജനറല്‍ കണ്‍വീനര്‍ ടി യൂസുഫ്, ഗ്ലോബല്‍ കെ എം സി സി ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി റഷീദ് കാതിരി, ഗ്ലോബല്‍ കെ എം സിസി കല്പറ്റ മണ്ഡലംവൈസ് പ്രസിഡന്റ് എന്‍ മൊയ്ദീന്‍ കുട്ടി,ബ്ലോക്ക് പഞ്ചായത്ത് അംഗം ലക്ഷ്മി കേളു, മണ്ഡലം വനിതാ ലീഗ് വൈസ് പ്രസിഡന്റ് എ കെ കുല്‍സു, മണ്ഡലം വനിതാ ലീഗ് സെക്രട്ടറി ലക്ഷ്മി കേളു, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അഷീദ് എ കെ, എസ് ടി യു ഏരിയ പ്രസിഡന്റ് ടി ഹനീഫ, മണ്ഡലം എം എസ് എഫ് സെക്രട്ടറി അജ്ഷല്‍, എം എസ് എഫ് പഞ്ചായത്ത് പ്രസിഡന്റ് ഫര്‍സിന്‍ എന്നിവര്‍ സംസാരിക്കും. വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡന്റ് നദീറ മുസ്തഫ അദ്ധ്യ ക്ഷത വഹിക്കും ജനറല്‍ സെക്രട്ടറി ഷാഹിദ കെ എഛ് സ്വാഗതം പറയും

മൂന്ന് മണിക്ക് ഹരിത വിദ്യാര്‍ത്ഥി സംഗമം നടക്കും. ഇതില്‍ വെച്ച് പുതിയ പഞ്ചായത്ത് ഹരിത കമ്മറ്റി നിലവില്‍ വരും. തുടര്‍ന്ന് ഗാന മേളയും വിദ്യാര്‍ഥികളുടെ കലാ പരിപാടികളും നടക്കും. ശേഷം 65 വയസ്സിനു മുകളില്‍ പ്രായമുള്ള 100 വനിതകളെ ഹരിത പ്രവര്‍ത്തകര്‍ ആദരിക്കും. അഞ്ചു മണിയോടെ സമ്മേളനം സമാപിക്കും.