കാരുണ്യത്തിന്‍റെ കൈ നീട്ടി എന്‍ എസ് എസ് വളണ്ടിയേസ്; പാഥേയത്തിന്‍റെ രുചിയറിഞ്ഞ് വാത്സല്യത്തിലെ അന്തേവാസികള്‍

Thiruvananthapuram

തിരുവനന്തപുരം: കവലയൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍ എസ് എസ് വോളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ പാഥേയം പദ്ധതിയുടെ ഭാഗമായി വര്‍ക്കല വാല്‍സല്യം ചാരിറ്റി ഹോമില്‍ പൊതിച്ചോര്‍ വിതരണ പരിപാടി നടത്തി. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി പ്രിയദര്‍ശിനി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

PTA പ്രസിഡന്റ് പി സുരേഷ്‌കുമാര്‍, മണമ്പൂര്‍ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി സുധീര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം എസ് സുധീര്‍, N. S. S. പ്രോഗ്രാം ഓഫീസര്‍ രാജേഷ്‌കുമാര്‍, PTA വൈസ് പ്രസിഡന്റ് അനില്‍കുമാര്‍, അധ്യാപകരായ അലക്‌സാണ്ടര്‍, ഷംനാദ്, വാല്‍സല്യം ചാരിറ്റി ഹോം പ്രസിഡന്റ് വി വിജയലക്ഷ്മി, PRO വി. ശ്രീനാഥക്കുറുപ്പ് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

വിദ്യാര്‍ത്ഥികള്‍ അന്തേവാസികളോടൊപ്പം ചിലവഴിച്ച് അവരുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നത് ഏറെ ഹൃദയ സ്പര്‍ശമുള്ള അനുഭവമായിരുന്നുവെന്ന് അധ്യാപകര്‍ സാക്ഷ്യപ്പെടുത്തി. ഇനിയും പൊതിച്ചോറുമായി വരാമെന്ന് കുട്ടികള്‍ അന്തേവാസികള്‍ക്ക് ഉറപ്പു നല്‍കി.