ദുബൈ: കഴിഞ്ഞ ദിവസം ദുബൈ കറാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരു മലയാളി കൂടി മരിച്ചു. തലശേരി ടെമ്പിള്‍ഗേറ്റ് നിട്ടൂര്‍ വീട്ടില്‍ നിതിന്‍ ദാസ് (24) ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. മലപ്പുറം പറവണ്ണ സ്വദേശി യഅക്കൂബ് അബ്ദുല്ലയുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. ദുബൈ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് നിതിന്‍ദാസിന്റെ മരണം സ്ഥിരീകരിച്ചത്.
സന്ദര്‍ശക വിസയില്‍ ദുബൈയിലെത്തിയ നിതിന് കഴിഞ്ഞ ദിവസമാണ് ജോലി ലഭിച്ചത്. അപകടത്തില്‍ പരിക്കേറ്റ് എട്ട് മലയാളികള്‍ ദുബൈ റാശിദ് ആശുപത്രിയിലും എന്‍.എം.സി ആശുപത്രിയിലും ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്.