മോണിക്ക: ഒരു എഐ സ്‌റ്റോറി, ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഇടം നേടുന്നു

Cinema

സിനിമ വര്‍ത്തമാനം / സുനിത സുനില്‍

‘മോണിക്ക: ഒരു എ ഐ സ്‌റ്റോറി’ മലയാളത്തില്‍ ഉടന്‍ പുറത്തിറങ്ങുന്ന ഇന്ത്യയിലെ ആദ്യത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (A I) പ്രമേയമായുള്ള ചിത്രമാണ്. ഇന്ത്യയുടെ AI സംബന്ധമായ ഔദ്യോഗിക വെബ്‌സൈറ്റില്‍ (Indiaai.gov.in) സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ചരിത്രത്തിന്റെ ഭാഗമായി ഈ വിവരം രേഖപ്പെടുത്തിക്കഴിഞ്ഞു.

ഇന്ത്യയിലെ A I പ്രോജക്റ്റുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍, ഇവന്റുകള്‍, എന്നിവ ലഭ്യമാകുന്ന ഈ വെബ്‌സൈറ്റില്‍ മോണിക്ക: ഒരു എ ഐ സ്‌റ്റോറി യെകുറിച്ച് പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്: ‘മോണിക്ക: ഒരു A I സ്‌റ്റോറി എന്ന സിനിമ റിലീസ് ചെയ്യുന്നതോടെ, നൂതനമായ കഥപറച്ചിലിനും ആകര്‍ഷകമായ ചിത്രീകരണത്തിനും പേരുകേട്ട മലയാള ചലച്ചിത്ര വ്യവസായം പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. ഇന്ത്യയില്‍ തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സാങ്കേതികവിദ്യ പ്രമേയമാക്കി ആദ്യമായി പുറത്തിറങ്ങുന്ന ഈ സിനിമ, പ്രേക്ഷകര്‍ക്ക് ഒരു പുതിയ ചലച്ചിത്ര അനുഭവം സാധ്യമാക്കും.

ഇ എം അഷ്‌റഫ് സംവിധാനം ചെയ്ത, ‘മോണിക്ക: ഒരു അ ക സ്‌റ്റോറി’ എന്ന ചിത്രത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ് (AGI) കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമേരിക്കയില്‍ ജനിച്ച സോഷ്യല്‍ മീഡിയ സ്വാധീനവും സംരംഭകയുമായ അപര്‍ണ മള്‍ബറിയാണ്. AGI റോബോട്ടുകള്‍ ഒരു ഫ്യൂച്ചറിസ്റ്റിക് ആശയമാണ്; അവരുടെ മനുഷ്യസമാനമായ കഴിവുകള്‍ പരമ്പരാഗത അക റോബോട്ടുകളില്‍ നിന്ന് അവരെ വേര്‍തിരിക്കുന്നു.’ ഇത്രയും വിവരങ്ങളാണ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ (MeitY) കീഴിലുള്ള വെബ്‌സൈറ്റില്‍ പറയുന്നത്. പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ സിനിമക്ക് ലഭിച്ച ഒരംഗീകാരമായാണ് ഇതിനെ കാണുന്നതെന്ന് സിനിമയുടെ നിര്‍മ്മാതാവ് മന്‍സൂര്‍ പള്ളൂര്‍ പറഞ്ഞു. നിര്‍മ്മാതാവും സംവിധായകനും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്.

സിനിമയില്‍ മനോഹരമായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് സജീഷ് രാജാണ്. പ്രഭാ വര്‍മ എഴുതിയ വരികള്‍ യൂനിസിയോയുടെ സംഗീതത്തില്‍ നജീം അര്‍ഷാദും യര്‍ ബാഷ് ബച്ചുവുമാണ് ആലപിക്കുന്നത്. രാജു ജോര്‍ജ്ജ് എഴുതിയ ഇംഗ്ലീഷ് ഗാനം പാടിയിരിക്കുന്നതും ബാല ഗായകന്‍ യര്‍ ബാഷ് ബച്ചുവാണ്. റോണി റാഫേലിന്റെ മാസ്മരിക സംഗീതം പശ്ചാത്തലത്തിന് കൂടുതല്‍ വൈകാരികത നല്‍കുന്നു.

പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, മാളികപ്പുറം ഫെയിം ശ്രീപദ്, സിനി എബ്രഹാം, മണികണ്ഠന്‍, കണ്ണൂര്‍ ശ്രീലത തുടങ്ങിയ അഭിനേതാക്കളോടൊപ്പം സംവിധായകന്‍ ഇ എം അഷ്‌റഫും, മന്‍സൂര്‍ പള്ളൂരും ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഷൈജു ദേവദാസാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. ഹരി ജി നായര്‍ എഡിറ്റിങ്ങ്, കാലാ സംവിധാനം ഹരിദാസ് ബാക്കുളവും വിഎഫ്എക്‌സ് വിജേഷ് സി യുമാണ്. സുബിന്‍ എടപ്പകം സഹനിര്‍മ്മാതാവും കെ പി ശ്രീശന്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്.