ബൈക്ക് യാത്രക്കാരന് റോഡിലെ കുഴിയില്‍ വീണ് ദാരുണാന്ത്യം

Thrissur

തൃശൂര്‍: ബൈക്ക് യാത്രക്കാരന്‍ റോഡിലെ കുഴിയില്‍ വീണ് മരിച്ചു. ഇരിങ്ങാലക്കുട മാര്‍ക്കറ്റ് റോഡിലെ കുഴിയില്‍ ബൈക്ക് വീണാണ് യാത്രക്കാരനായ പുല്ലൂര്‍ മഠത്തിക്കര സ്വദേശി മുക്കുളം മോഹനന്‍ മകന്‍ ബിജോയ്(45) ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.

ജോലി കഴിഞ്ഞ് ഇരുചക്ര വാഹനത്തില്‍ വീട്ടിലേക്ക് മടങ്ങി വരവേ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മാര്‍ക്കറ്റ് റോഡില്‍ സോപ്പ് കമ്പനിയ്ക്ക് സമീപമാണ് ബിജോയി സഞ്ചരിച്ച ബൈക്ക് കുഴിയില്‍ വീണത്. പരുക്കറ്റ് കിടന്ന ബിജോയിയെ ഇതിലെ വന്ന കാര്‍ യാത്രക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ലോറി ഓണേഴ്‌സ് അസോസിയേഷന്‍ തൃശ്ശൂര്‍ ജില്ലാ എക്‌സിക്യൂട്ടിവ് അംഗവും ഇരിങ്ങാലക്കുട ജോയിന്റ് സെക്രട്ടറിയുമായിരുന്നു ബിജോയ്.