തൃശൂരില്‍ ഓട്ടോറിക്ഷയ്ക്ക് തീ പിടിച്ച് ഡ്രൈവര്‍ മരിച്ചു

Thrissur

തൃശൂര്‍: ഓട്ടോറിക്ഷക്ക് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു. പെരിങ്ങാവ് മേലുവളപ്പില്‍ പരേതനായ രാമകൃഷ്ണന്റെ മകന്‍ പ്രമോദ് (47) ആണ് മരിച്ചത്. സി എന്‍ ജി ഉപയോഗിച്ച് ഓടുന്ന ഓട്ടോ റിക്ഷയാണ് കത്തിനശിച്ചത്.

ഓട്ടോയുടെ പിന്‍സീറ്റിലാണ് കത്തിക്കരിഞ്ഞ നിലയില്‍ പ്രമോദിന്റെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക സംശയം.