കോഴിക്കോട്: തട്ടത്തിനെതിരിലുള്ള ഒച്ചപ്പാടുകള്‍ നിലയ്ക്കാത്ത സാഹചര്യത്തില്‍, തട്ടമിട്ടവര്‍ക്ക് പറയാനുള്ളത് വായിക്കാം. ഇരുപതോളം മലയാളി മുസ്ലിം സ്ത്രീകളുടെ തുറന്നെഴുത്തുകള്‍ ഇ ബുക്ക് രൂപത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്.

ഇസ്ലാമോഫോബിയയുടെ ഉന്മാദകാലത്ത് മുസ്ലിം തലത്തട്ടത്തിന്റെ നേരനുഭവങ്ങള്‍ കോര്‍ത്തുവെച്ച് ഒരു profound press ഉപഹാരം. തട്ടവും തിട്ടൂരങ്ങളും: ഇസ്ലാമോഫോബിയക്കാലത്തെ ഹിജാബനുഭവങ്ങള്‍ എന്ന പേരിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. കെ ദില്‍റുബ എഡിറ്റിംഗ് നിര്‍വഹിച്ച പുസ്തകത്തിന് അമ്പത് രൂപയാണ് വില.