രണ്ട് ദിവസങ്ങളിലായി നടന്ന സര്‍ഗമേളയില്‍ ആയിരത്തിലധികം കുട്ടികള്‍ പങ്കെടുത്തു
സുല്‍ത്താന്‍ ബത്തേരി: കെ എന്‍ എം വിദ്യഭ്യാസ ബോര്‍ഡിന് കീഴില്‍ ജില്ലയിലെ മദ്‌റസാ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ജില്ലാ സര്‍ഗമേള സുല്‍ത്താന്‍ ബത്തേരി എം സി എഫ് പബ്ലിക് സ്‌കൂളില്‍ നടന്നു. ജില്ലയിലെ വിവിധ മദ്‌റസകളില്‍ നിന്ന് ആയിരത്തിലധികം കുട്ടികള്‍ രണ്ട് ദിവസങ്ങളിലായി നടന്ന സര്‍ഗമേളയില്‍ പങ്കെടുത്തു.
കിഡ്‌സ്, ചില്‍ഡ്രന്‍, സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ അഞ്ച് വിഭാഗങ്ങളിലായി പന്ത്രണ്ട് വേദികളിലായിരുന്നു പരിപാടി. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ. വിനയന്‍ സര്‍ഗമേള ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ കെ. പി. യൂസുഫ് ഹാജി അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ബിന്ദു, കെ.എന്‍.എം. ജില്ലാ പ്രസിഡണ്ട് പി.കെ. പോക്കര്‍ ഫാറൂഖി, സംസ്ഥാന സമിതി അംഗം കെ.എം.കെ. ദേവര്‍ഷോല, ഷബീര്‍ അഹ്മദ് കെ.എം, കെ. സാലിഹ് മാസ്റ്റര്‍ സംസാരിച്ചു.
വൈകുന്നേരം നടന്ന സമാപന സമ്മേളനത്തില്‍ കെ.എന്‍.എം. ജില്ലാ സെക്രട്ടറി സി.കെ. ഉമ്മര്‍ സമ്മാന വിതരണവും സയ്യിദ് അലി സ്വലാഹി സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. കെ.എന്‍.എം. ജില്ലാ വിദ്യഭ്യാസ വകുപ്പ് ചെയര്‍മാന്‍ നജീബ് കാരാടന്‍, വി. ഉമ്മര്‍ഹാജി, അബ്ദുറഹിമാന്‍ സുല്ലമി, സാലിഹ് പിണങ്ങോട് സംസാരിച്ചു.