INTUC റീജിയണൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ബ്ലോക്ക് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി

Wayanad

സുല്‍ത്താന്‍ ബത്തേരി : തൊഴിൽ ദിനങ്ങളുടെ എണ്ണം പ്രതിവർഷം 200 ആയി വർദ്ധിപ്പിക്കുക, കർഷക തൊഴിലാളികളുടെ മിനിമം വേതനം 699 രൂപയാക്കുക, തൊഴിലുറപ്പ് തൊഴിലാളികളെ ESI പദ്ധതിയിൽ ഉൾപ്പെടുത്തുക, ജോലി സ്ഥലത്തെ അപകടങ്ങൾക്ക് 1923ലെ വർക്ക്മെൻ കോമ്പൻസേഷൻ ബാധകമാക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് INTUC റീജിയണൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ബത്തേരി,കൽപ്പറ്റ,മാനന്തവാടി ബ്ലോക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി. പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം ബത്തേരി ബ്ലോക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് INTUC ജില്ലാ പ്രസിഡണ്ട് പി പി ആലി നിർവഹിച്ചു.

INTUC ബത്തേരി റീജിയണൽ പ്രസിഡന്റ്‌ പി എൻ ശിവൻ അധ്യക്ഷത വഹിച്ചു. ഉമ്മർ കുണ്ടാട്ടിൽ, കെ യു മാനു,ശ്രീനിവാസൻ തൊവരിമല, ജിനി തോമസ്, സി എ ഗോപി,കെഎം വർഗീസ്, ജയ മുരളി,അസീസ് മാടാല,ജിജി അലക്സ്, മനോജ് ഉതുപ്പാൻ, ടിജി നെന്മേനി,മേഴ്സി സാബു, കെ വി ക്ലിറ്റസ്, കെ ഡി ചന്ദ്രൻ, രജനി ചന്ദ്രൻ, സൈമൺ പി വി,പ്രിയ വേണു തുടങ്ങിയവർ സംസാരിച്ചു.

കൽപ്പറ്റ ബ്ലോക്ക് ഓഫീസിലേക്കുള്ള നടത്തിയ മാർച്ചും ധർണ്ണയും INTUC സംസ്ഥാന വൈസ് പ്രസിഡണ്ട് ബി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. റീജണൽ പ്രസിഡന്റ് മോഹൻദാസ് കോട്ടക്കൊല്ലി അധ്യക്ഷത വഹിച്ചു. ഗിരീഷ് കൽപ്പറ്റ,ഹർഷൽ കോന്നാടൻ,എസ് മണി,പി വിനോദ് കുമാർ,ആർ രാമചന്ദ്രൻ, ആർ ഉണ്ണികൃഷ്ണൻ, സുന്ദർരാജ് എടപെട്ടി, രാധാ രാമസ്വാമി, രാജു ഹെജമാടി,സുനീർ ഇത്തിക്കൽ, സന്ധ്യ ലിഷു,ഷാജി കമ്പളക്കാട്,ഷാജി കെ എൽ സിസി തങ്കച്ചൻ,ശ്രീജ ബാബു,നൂറിസ് മേപ്പാടി,ഉണ്ണികൃഷ്ണൻ മൂപ്പനാട്,ബാബു പിണ്ടിപ്പുഴ തുടങ്ങിയവർ സംസാരിച്ചു.

മാനന്തവാടി ബ്ലോക്ക് ഓഫീസിലേക്കുള്ള മാർച്ചും ധർണ്ണയും DCC ജനറൽ സെക്രട്ടറി എം ജി ബിജു ഉദ്ഘാടനം ചെയ്തു. INTUC റീജിയണൽ പ്രസിഡന്റ് ഷിനോജ് കാട്ടിക്കുളം അധ്യക്ഷത വഹിച്ചു