സിയോണിസം ലോക സമാധാനത്തിന് ഭീഷണി: ടി.പി അബ്ദുല്ലക്കോയ മദനി
കോഴിക്കോട്: രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിലും പരമാധികാരത്തിലും അന്യായമായി ഇടപ്പെട്ട് ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്ന സിയോണിസ്റ്റുകൾ ലോക സമാധാനത്തിന് ഭീഷണിയാണെന്ന് കെ.എൻ.എം സംസ്ഥാന പ്രസിഡണ്ട് ടി.പി അബ്ദുല്ലക്കോയ മദനി പ്രസ്താവിച്ചു. കോഴിക്കോട്ട് നടന്ന ഐ.എസ്.എം സംസ്ഥാന നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രാഈൽ നടത്തുന്ന മനുഷ്യത്വ രഹിതമായ ചെയ്തികൾക്കെതിരെയും അന്യായങ്ങൾക്കെതിരെയും മന:സാക്ഷിയുള്ളവരെല്ലാം യോജിക്കേണ്ട സന്ദർഭമാണിത്. യുദ്ധം നാശം വിതക്ക മെന്നിരിക്കെ പശ്ചിമേഷ്യയിൽ സമാധാനാന്തരീക്ഷം പുന:സ്ഥാപിക്കാനുള്ള പ്രായോഗിക നടപടികൾ ഐക്യരാഷ്ട്രസഭയുടെ ഭാഗത്തു നിന്നുമുണ്ടാകണം . നാനാത്വത്തിൽ ഏകത്വമെന്ന രാജ്യത്തിന്റെ പൈതൃകമായ […]
Continue Reading