സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അറബിക് ടൈപ്പിംഗ്

Thiruvananthapuram

തിരുവനന്തപുരം: കേരള സര്‍വകലാശാല അറബി വിഭാഗം നടത്തി വരുന്ന ഹൃസ്വ കാല അറബിക് ടൈപ്പിംഗ് കോഴ്‌സിന്റെ ഒമ്പതാമത് ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ് ടു / തത്തുല്യം. ഫീസ് : 3000 രൂപ. കാലാവധി :3 മാസം. അപേക്ഷ ഫോം കാര്യവട്ടത്തുള്ള അറബി വിഭാഗം ഓഫീസിലും, വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റിലും (www.arabicku.in ) ലഭ്യമാണ്. 2022 ഡിസംബര്‍ 16 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് അപേക്ഷ ഫോറം പൂരിപ്പിച്ച് പഠനവകുപ്പില്‍ എത്തിക്കുക. വിവരങ്ങള്‍ക്കായി 0471 2308846 / 9633812633 എന്നീ നമ്പറുകളില്‍ ഓഫീസ് സമയങ്ങളില്‍ വിളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *