മൗന സുന്ദരമായ വിദ്യാസാഗര്‍ മാജിക്; ‘മാരിവില്ലിന്‍ ഗോപുരങ്ങള്‍’ലെ പ്രണയാര്‍ദ്ര ഗാനം റിലീസായി

Cinema

സിനിമ വര്‍ത്തമാനം / പി ശിവപ്രസാദ്

കോക്കേഴ്‌സ് മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഇന്ദ്രജിത്ത് സുകുമാരന്‍, ശ്രുതി രാമചന്ദ്രന്‍, സര്‍ജാനോ ഖാലിദ്, വിന്‍സി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മാരിവില്ലിന്‍ ഗോപുരങ്ങള്‍’ലെ പ്രണയാര്‍ദ്രമായ ആദ്യ ഗാനം റിലീസായി. മെലഡികളുടെ കിംങ് എന്നറിയപ്പെടുന്ന വിദ്യാസാഗര്‍ സംഗീതമൊരുക്കുന്ന സിനിമ കൂടിയാണ് മാരിവില്ലിന്‍ ഗോപുരങ്ങള്‍. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ സര്‍ജാനോയുടേയും വിന്‍സിയുടേയും പ്രണയപൂര്‍വ്വമുള്ള നിമിഷങ്ങളാണ് ‘മൗന സുന്ദരി…’ എന്നു തുടങ്ങുന്ന ഗാനരംഗത്തില്‍ കാണിച്ചിരിക്കുന്നത്.

തീര്‍ത്തും വ്യത്യസ്തമായ പ്രണയാവിഷ്‌കരണം ചൈയ്ത ഗാനത്തിന്റെ വരികള്‍ വിനായക് ശശികുമാറിന്റേയും, കാര്‍ത്തിക്, മൃദുല വാര്യര്‍ എന്നിവരുമാണ് ഗായകര്‍. ലൂക്ക, മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ഫാമിലി എന്റര്‍ടെയിനറായ ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനും, പ്രമോദ് മോഹനും ചേര്‍ന്നാണ്. നവംബര്‍ മാസം റിലീസിനെത്തുന്ന ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുകയാണ് മ്യൂസിക് 24-7 ആണ്. പ്രമോദ് മോഹന്റേതാണ് ചിത്രത്തിന്റെ തിരക്കഥ

ഇന്ദ്രജിത്ത് സുകുമാരന്‍, ശ്രുതി രാമചന്ദ്രന്‍, സര്‍ജാനോ ഖാലിദ്, വിന്‍സി അലോഷ്യസ് എന്നിവരെ കൂടാതെ വസിഷ്ട് ഉമേഷ്, ജോണി ആന്റണി, സലീം കുമാര്‍, വിഷ്ണു ഗോവിന്ദ് തുടങ്ങിയവരും സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിനായക് ശശികുമാറിന്റെതാണ് വരികള്‍. ശ്യാമപ്രകാശ്. എം.എസ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ഷൈജല്‍ പി.വിയും, അരുണ്‍ ബോസും ചേര്‍ന്നാണ് കൈകാര്യം ചെയ്യുന്നത്. ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: കെ.ആര്‍. പ്രവീണ്‍, കോ ഡയറക്ടര്‍: പ്രമോദ് മോഹന്‍, പ്രൊജക്ട് ഡിസൈനര്‍: നോബിള്‍ ജേക്കബ്, കലാസംവിധാനം: അനീസ് നാടോടി, വസ്ത്രാലങ്കാരം: ഗായത്രി കിഷോര്‍, മേക്കപ്പ്: ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈന്‍: ജോബി സോണി തോമസ് & പ്രശാന്ത് പി മേനോന്‍, ചീഫ് അസോസ്സിയേറ്റ് ഡയറക്ടര്‍: രാജേഷ് അടൂര്‍, കാസ്റ്റിംങ് ഡയറക്ടര്‍: ശരണ്‍ എസ്,എസ്, സ്റ്റില്‍സ്: സേതു അത്തിപ്പിള്ളില്‍, ഡിസൈന്‍സ്: റിഗെയില്‍ കോണ്‍സപ്റ്റ്‌സ്, പബ്ലിസിറ്റി: ഹൈപ്പ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍