പുല്‍പ്പള്ളി: തമിഴ്നാട് ആസ്ഥാനമാക്കി വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന യുണൈറ്റഡ് ഗ്രൂപ്പ് ഓഫ് ഇനിഷ്യേറ്റീവ് അവരുടെ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി സി എസ് ആർ ഫണ്ടിൽ നിന്നും 25000 രൂപയുടെ പഠനോപകരണങ്ങൾ പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് സംഭാവന ചെയ്തു. കമ്പനിക്ക് വേണ്ടി പൂർവ്വ വിദ്യാർത്ഥികളായ തിലജൻ പി എം, വിപിൻ മുരളി പി എം എന്നിവരിൽ നിന്ന് സ്കൂൾ പ്രിൻസിപ്പാൾ പി കെ വിനുരാജൻ ഹെഡ്മിസ്ട്രസ് റുബീന ആർ എന്നിവർ ചേർന്ന് പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. നോട്ടുബുക്കുകൾ, പേന, കുടകൾ, ബാഗുകൾ, ഇൻസ്ട്രുമെന്റ് ബോക്സ് തുടങ്ങിയവയാണ് സംഭാവന ചെയ്തത്. പിടിഎ പ്രസിഡണ്ട് ഗിരീഷ് കുമാർ ജി ജി അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റൻറ് ഷാന്റി ഇ കെ, സ്റ്റാഫ് സെക്രട്ടറി രതീഷ് സി വി,എം പി ടി എ വൈസ് പ്രസിഡണ്ട് രാജി പി കെ, ബിജു പൗലോസ്, സുകുമാരൻ തുടങ്ങിയവർ നേതൃത്വം നൽകി.
