മഴക്കെടുതി: സന്നദ്ധ സേവനങ്ങൾ ഏകോപിപ്പിക്കണം: ഐ എം ബി

Kozhikode

കോഴിക്കോട്: ശക്തമായ മഴ മൂലം തീരദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിൽ ജീവിക്കുന്ന ആളുകൾക്കുള്ള പ്രയാസങ്ങൾ ദൂരീകരിക്കാനും സന്നദ്ധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനും കൂട്ടായ്മകൾ അനിവാര്യമാണെന്ന് ഇൻറഗ്രേറ്റഡ് മെഡിക്കൽ ബ്രദർഹുഡ് (ഐ എം ബി) സംസ്ഥാന പ്രവർത്തകസമിതി യോഗം അഭിപ്രായപ്പെട്ടു . സർക്കാർ – സർക്കാരേതര ഏജൻസികൾ, സന്നദ്ധസംഘടനകൾ എന്നിവയുടെ ഏകോപനം ജില്ലാതലങ്ങളിൽ നടപ്പാക്കുന്നത് അർഹരായ ജനവിഭാഗങ്ങൾക്ക് എളുപ്പത്തിൽ സഹായവും സന്നദ്ധ സേവനവും ലഭ്യമാക്കാൻ സാധിക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു. ഐ എസ് എം വളണ്ടിയർ സേവന ശൃംഖലയായ ഈലാഫുമായി സഹകരിച്ചുകൊണ്ട് സന്നദ്ധ സേവനം വിപുലമാക്കാൻ യോഗം തീരുമാനിച്ചു. ഐ എം ബി സംസ്ഥാന പ്രസിഡൻറ് ഡോ പി എ കബീർ അധ്യക്ഷനായി. കെ എൻ എം സംസ്ഥാന സെക്രട്ടറി ഡോ സുൽഫിക്കർ അലി ഉദ്ഘാടനം ചെയ്തു. കെ എൻ എം സംസ്ഥാന വൈസ് പ്രസിഡൻറ് എ പി അബ്ദുസമദ്, ഐ എം ബി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ നൗഫൽ ബഷീർ, ഡോ ഹാമിദ് ഇബ്രാഹീം, ഡോ സി മുഹമ്മദ്, അബ്ദുല്ല ഹാജി ചേന്നര, ഡോ അബ്ദുറഹ്മാൻ കൊളത്തായി, സിറാജ് ചേലേമ്പ്ര, അൻവർ പരപ്പനങ്ങാടി, ഡോ അഫ്സൽ വയനാട്, ഡോ ഉമ്മർ കോട്ടക്കൽ, ഹാഷിം ഹാജി, മുസ്തഫ കാരക്കുന്ന്, മുനീർ കുറ്റ്യാടി പ്രസംഗിച്ചു.
ജൂൺ 29ന് മഞ്ചേരിയിൽ വച്ച് ആരോഗ്യ സെമിനാർ സംഘടിപ്പിക്കും. ജൂലൈ 13 സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട ആരോഗ്യ പ്രവർത്തകർക്കായി ഹെൽത്ത് കെയർ ശില്പശാല സംഘടിപ്പിക്കും