അത്തോളി: പാഠ പുസ്തകങ്ങള്‍ക്കപ്പുറം പാഠ്യേതര വിഷയങ്ങളിലും വിദ്യാര്‍ത്ഥികള്‍ കഴിവ് തെളിയിക്കണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജന്. കൊങ്ങന്നൂര് എ എല്‍ പി സ്കൂളില്‍ കൊയിലാണ്ടി ഉപജില്ലാ വിദ്യാരംഗം സര്‍ഗ്ഗോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. വിദ്യാലയത്തില്‍ നിന്നും ലഭിക്കുന്ന അറിവുകള്‍ക്കപ്പുറം സര്‍ഗാത്മകയ്ക്ക് വേദിയാകുന്നതാണ് വിദ്യാരംഗം സര്ഗോത്സവമെന്നും ബിന്ദു രാജന് അഭിപ്രായപ്പെട്ടു.
മജിഷ്യന്‍ ശ്രീജിത്ത് വിയ്യൂര്‍ മുഖ്യാതിഥിയായി. ഇസ്രായേല്‍ ആക്രമണത്തില്‍ ജീവന് നഷ്ടപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കായി കണ്ണീരൊപ്പാന്‍ കഴിയുന്നതാകണം ഈ വേദിയെന്ന് പ്രഖ്യാപിച്ച ശ്രീജിത്ത് മുത്തുമാലകള്‍ പൊട്ടിച്ച് അത് വീണ്ടും മാലയായി മാറുന്ന മാജിക്ക് അവതരിപ്പിച്ച് യുദ്ധത്തിനെതിരെ ഇത് പോലെ കൈകോര്‍ക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.
വാര്‍ഡ് മെമ്പര്‍ പി ടി സാജിത ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എ എം സരിത, പി ടി എ പ്രസിഡന്റ് വി ജോഷ്മ, പ്രധാന അധ്യാപക പ്രതിനിധി ഗണേഷ് കക്കഞ്ചേരി, അധ്യാപക സംഘടന പ്രതിനിധി എം രൂപേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാരംഗം കോര്‍ഡിനേറ്റര്‍ കെ രാകേഷ് കുമാര്‍ സ്വാഗതവും ജോയിന്റ് കോര്‍ഡിനേറ്റര്‍ വി ആര് അര്‍ജിത്ത് നന്ദിയും പറഞ്ഞു.
കഥ , കവിത , നാടന്‍ പാട്ട്, അഭിനയം, കാവ്യാലാപനം, ചിത്ര രചന എന്നീ ഇനങ്ങളില്‍ ഉപജില്ലയില്‍ നിന്നും 36 യു പി സ്കൂളിലെയും 9 ഹൈസ്ക്കുളിലെയും 630 പ്രതിഭകള്‍ പങ്കെടുത്തു.
ലിനീഷ് നരയന്‍കുളം ( നാടകം), ഡോ. എം കെ സൂര്യ നാരായണന് ( കവിത ), വി എന്‍ നിധിന് ( കഥ ), ശിവദാസ് നടേരി ( ചിത്രരചന ), മജീഷ് കാരയാട് ( നാടന്‍ പാട്ട് ) വേണുഗോപാല്‍ പേരാമ്പ്ര ( പുസ്കാസ്വാദനം ) തുടങ്ങിയവര്‍ ശില്‍പ്പശാലയില്‍ റിസോര്‍സ് പേര്‍സണ്‍ മാരായി പങ്കെടുത്തു.