ബേപ്പൂർ : നടുവട്ടം കറുപ്പൻ വീട്ടിൽ ആലിയുടെയും പരേതയായ ആയിഷ കുട്ടിയുടെയും മകൻ ജീവകാരുണ്യ പ്രവർത്തകൻ മുഹമ്മദ് റഫീഖ് ( 52 ) അന്തരിച്ചു . കോഴിക്കോട് മെഡിക്കൽ കോളെജ് കാഷ്വാലിറ്റി വളണ്ടിയറും ഹെൽപിംഗ് ഹാൻഡ്‌സ് കാഷ്യാലിറ്റി വളണ്ടിയർ വിംഗ് കൺവീനറും , മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ ഭക്ഷണ വിതരണ കമ്മിറ്റി മെമ്പറുമായിരുന്നു.
കോവിഡ് കാലത്തടക്കം മെഡിക്കൽ കോളെജിൽ ഇദ്ദേഹം സ്തുർഹ്യ സേവനം നടത്തിയിരുന്നു.
കൈതവളപ്പ് സ്നേഹ തീരം റസിഡൻസ് അസോസിയേഷൻ, കെ എൻ. എം ശാഖ എന്നിവയുടെ മുൻ പ്രസിഡൻ്റായിരുന്നു. പ്രദേശത്തെ എല്ലാ സാമൂഹ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നല്കിയിരുന്ന വ്യക്തി കൂടിയായിരുന്നു പരേതൻ.
ഭാര്യ : സുലൈഖ , മകൻ : മിർഷാദ്, മരുമകൾ : അലീന .