അങ്കണവാടി കുട്ടികള്‍ക്ക് ബാഗ് വിതരണം ചെയ്തു

Kozhikode

ആയഞ്ചേരി: ഗ്രാമ പഞ്ചായത്തിലെ മംഗലാട് 13-ാം വാര്‍ഡ് അങ്കണവാടിയിലെ കുട്ടികള്‍ക്ക് ബാഗുകള്‍ വിതരണം ചെയ്തു. ജല്‍ ജീവന്‍ മിഷന്റെ വിദ്യാഭ്യാസ പ്രൊജക്റ്റിന്റെ ഭാഗമായുള്ള ബാഗുകള്‍ വാര്‍ഡ് മെമ്പര്‍ എ.സുരേന്ദ്രന്‍ വിതരണം ചെയ്തു.

തുലാവര്‍ഷം കുറവായത് കൊണ്ട് കുടിവെള്ളക്ഷാമം രൂക്ഷമാകാനുള്ള അവസ്ഥയാണ് നമുക്ക് മുന്നിലുള്ളത്. അമൂല്യമായ വെള്ളം സംരക്ഷിക്കുന്നതോടൊപ്പം ഉപയോഗിക്കുന്നതില്‍ സൂഷ്മതയും പുലര്‍ത്തണം. ഭൂമിക്കടിയില്‍ ശുദ്ധജലം ഉണ്ടെങ്കിലേ ലഭിക്കുകയുള്ളൂ എന്നും ഭൂഗര്‍ഭജലം വര്‍ദ്ധിപ്പിക്കുന്നതിന് സാധ്യമായ പദ്ധതികള്‍ നടപ്പിലാക്കണമെന്നും മെമ്പര്‍ പറഞ്ഞു. നാരായണന്‍ കുളങ്ങരത്ത്, അങ്കണവാടി ടീച്ചര്‍ റീന, ഹെല്‍പ്പര്‍ ഉഷ, തുടങ്ങിയവര്‍ പങ്കെടുത്തു