കെ എഫ് ജോര്‍ജ്ജിനെ സപ്തതി ദിനത്തില്‍ കോഴിക്കോട് സൗഹൃദ കൂട്ടായ്മ ആദരിച്ചു

Kozhikode

കോഴിക്കോട്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും പ്രഭാഷകനുമായ കെ എഫ് ജോര്‍ജ്ജിനെ സപ്തതി ദിനത്തില്‍ കോഴിക്കോട് സൗഹൃദ കൂട്ടായ്മ ആദരിച്ചു. സാഹിത്യകാരന്‍ വി ആര്‍ സുധീഷ് ഉദ്ഘാടനം ചെയ്തു. ജഗത് മയന്‍ ചന്ദ്രപുരി അധ്യക്ഷത വഹിച്ചു. കമാല്‍ വരദൂര്‍ ഉപഹാരം സമ്മാനിച്ചു. സി ഇ ചാക്കുണ്ണി പൊന്നാടയണിയിച്ചു. ദേവസ്യ ദേവഗിരി വരച്ച ചായാചിത്രം സമ്മാനിച്ചു. ഗായകന്‍ പി കെ സുനില്‍ കുമാര്‍ ഗാനാര്‍ച്ചന നടത്തി. ലത്തീഫ് പറമ്പില്‍, റനീഷ് പേരാമ്പ്ര, എം പി വാസുദേവന്‍, എം പി ഇമ്പിച്ചഹമ്മദ്, പി കുഞ്ഞിമൊയ്തീന്‍, മുഹമ്മദ് സലീം തിരൂര്‍, വര്‍ഗ്ഗീസ് തോട്ടക്കാട്, ജോസ് പൂതക്കുഴി, ഡി കെ രാജേഷ് കുമാര്‍, ശങ്കരന്‍ നടുവണ്ണൂര്‍, റീത്ത ജസ്റ്റിന്‍, കെ എഫ് ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *