മടവൂര്‍: ലിബറലിസത്തിന്റെ മറവില്‍ കുടുംബമെന്ന ആശയം അട്ടിമറിച്ച് സ്വതന്ത്ര ജീവിതത്തിന് ചൂട്ടു പിടിക്കുന്ന ഭൗതികവാദങ്ങളെ ചെറുത്ത് തോല്‍പിക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅവ സൗഹൃദമുറ്റം ക്യാമ്പ്. മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി മുട്ടാഞ്ചേരിയിയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.

ജീവിതത്തില്‍ ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ സന്നദ്ധരായാല്‍ സാമൂഹിക അപചയങ്ങളില്‍ നിന്ന് മോചനം നേടാന്‍ കഴിയുമെന്നും ക്യാമ്പ് അഭിപ്രായപ്പെട്ടു. കെ.എന്‍.എം മര്‍കസുദ്ദഅവ ജില്ലാ സെക്രട്ടറി ശുക്കൂര്‍ കോണിക്കല്‍ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡണ്ട് പ്രൊഫ. പി.കെ.ഹംസ അധ്യക്ഷത വഹിച്ചു. അഫ്താഷ് ചാലിയം വിഷയാവതരണം നടത്തി. മണ്ഡലം സെക്രട്ടറി എന്‍.പി.അബ്ദുല്‍ റഷീദ്, എം.കെ. ഇബ്രാഹീം, പി.മുഹമ്മദ് ,മൂസ പള്ളിത്താഴം ,അന്‍വര്‍ മുട്ടാഞ്ചേരി പ്രസംഗിച്ചു.