തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ബസ്സിടിച്ച് കോളെജ് വിദ്യാത്ഥിനി മരിച്ചു. കാട്ടാക്കട ബസ് ഡിപ്പോയില്‍ നടന്ന അപകടത്തില്‍ കാട്ടാക്കട ക്രിസ്ത്യന്‍ കോളെജ് ഒന്നാം വര്‍ഷ ബി കോം വിദ്യാര്‍ത്ഥിനി അഭന്യ (18) ആണ് മരിച്ചത്. കോളെജില്‍ നിന്നും ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനായി ബസ്റ്റാന്റില്‍ എത്തിയപ്പോഴായിരുന്നു അപകടം.
വിഴിഞ്ഞത്ത് നിന്നും എത്തിയ ബസ് സ്റ്റാന്റില്‍ നിര്‍ത്തിയ ശേഷം അപ്രതീക്ഷിതമായി അമിത വേഗതയില്‍ എടുത്തപ്പോഴാണ് അഭന്യ അപകടത്തില്‍ പെട്ടത്. ബസ്സിനും ബസ് സ്റ്റാന്റിന്റെ തൂണിനും ഇടയില്‍ കുടുങ്ങിയാണ് അഭിന്യക്ക് ജീവന്‍ നഷ്ടമായത്.
അപകടത്തിന് പിന്നാലെ ഡ്രൈവര്‍ രാമചന്ദ്രന്‍ നായര്‍ ബസില്‍ നിന്ന് ഇറങ്ങിയോടി. അപകടത്തിന് പിന്നാലെ വിദ്യാര്‍ഥിള്‍ ബസ് സ്റ്റാന്‍ഡില്‍ പ്രതിഷേധിച്ചു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ അഭന്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.