കേരളസര്‍വ്വകലാശാല റിസര്‍ച്ചേഴ്‌സ് ഫെസ്റ്റിന് തിങ്കളാഴ്ച തുടക്കമാകും

Thiruvananthapuram

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

തിരുവനന്തപുരം: കേരളസര്‍വകലാശാലയില്‍ HEIGHTS 2023 എന്ന പേരില്‍ നടക്കുന്ന റിസര്‍ച്ചേഴ്‌സ് ഫെസ്റ്റിവല്‍ ജൂണ്‍ 19ന് തിങ്കളാഴ്ച ആരംഭിക്കും. ലോക പ്രശസ്തശാസ്ത്രജ്ഞ ഡോ. ടെസി തോമസ് ആണ് ഫെസ്റ്റ് വൈകിട്ട് 4.30നു കാര്യവട്ടം ക്യാമ്പസില്‍ ഉദ്ഘാടനം ചെയുന്നത്. വൈസ് ചാന്‍സലര്‍ പ്രൊഫ. (ഡോ.) മോഹനന്‍ കന്നുമ്മേല്‍ അധ്യക്ഷനാകും. പ്രമുഖ ശാസ്ത്ര ഗവേഷകന്‍ പദ്മഭൂഷണ്‍ പി. ബലറാം ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തും. കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. (ഡോ.) ഗോപിനാഥ് രവീന്ദ്രന്‍, തിരുവന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ പ്രത്യേക പ്രഭാഷണം നടത്തും. ആദ്യമായാണ് സര്‍വകലാശാലയില്‍ ഇത്തരമൊരു ഫെസ്റ്റിവല്‍.

സര്‍വ്വകലാശാല ഗവേഷണഫലങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഫെസ്റ്റിവലിന്റെ പ്രധാന ലക്ഷ്യം. ഫെസ്റ്റിനോടനുബന്ധിച്ച് 19 മുതല്‍ 26 വരെ ഒരാഴ്ച നീണ്ടുനില്ക്കുന്ന പുസ്തകോത്സവം 19ന് രാവിടെ 10 മണിക്ക് ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. കേരളത്തിനകത്തും പുറത്തുമുള്ള നാല്പതോളം പ്രസാധാകരുടെ സ്റ്റാളുകള്‍ പുസ്തകോത്സവത്തിലുണ്ട്.

19ന് രാവിലെ 10.30ന് R&D Exhibition എ. എ. റഹീം എം. പി. ഉദ്ഘാടനം ചെയ്യും. 11.30ന് ഹയര്‍ എഡ്യൂക്കേഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിതാ റോയി ഐ.എ.എസ്. റിസേര്‍ച്ച് ഗാലറി ഉദ്ഘാനം ചെയ്യും. സര്‍വ്വകലാശാലയുടെ ഗവേഷണ മേഖലകളുടെയും നേട്ടങ്ങളുടെയും പ്രദര്‍ശനമാണ് ഈ ഗാലറിയിലുള്ളത്. 4.30ന് ആരംഭിക്കുന്ന ഉദ്ഘാടന പരിപാടിക്ക് ശേഷം 7 മണിക്ക് വിഖ്യാതഗസല്‍ ഗായകന്‍ ഷഹബാസ് അമന്റെ ഗസല്‍സന്ധ്യ ഷഹബാസ് പാടുന്നു എന്നപേരില്‍ മുഖ്യവേദിയില്‍ അരങ്ങേറും. പുസ്തകോത്സവത്തോടനുബന്ധിച്ച് പുസ്തക പ്രകാശനം സംവാദങ്ങള്‍ എന്നിവയുണ്ടായിരിക്കും.

പഠനവകുപ്പുകള്‍ കേന്ദ്രീകരിച്ചു് ഗവേഷണ ഫലങ്ങളുടെ പ്രദര്‍ശനവും അക്കാദമിക് സംവാദങ്ങളും പ്രഭാഷണങ്ങളും ഉള്‍പ്പടെയുള്ള വിവിധ പരിപാടികളും, പൊതുവേദിയില്‍ വിവിധ ഗവേഷണ മേഖലകളെ അധികരിച്ച് സര്‍വ്വകലാശാലാ അദ്ധ്യാപകരുടെ പ്രഭാഷണങ്ങളും ഗവേഷകരുടെ ഗവേഷണാനുഭവങ്ങള്‍ പങ്കുവയ്കലും ഉണ്ടായിരിക്കും. കോളേജുകളിലെയും സ്‌കൂളുകളിലെയും അദ്ധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കൂടാതെ പൊതുജനങ്ങള്‍ക്കും ഫെസ്റ്റുകളില്‍ പ്രവേശനം ഉണ്ടായിരിക്കും.

രണ്ടാം ദിവസമായ ഇരുപതാം തീയതി രാവിലെ 11 മണിക്ക് Knwoledge ecsoystem : emergingt rends എന്ന വിഷയത്തിലുളള പ്രഭാഷണപരമ്പരയ്ക്ക് തുടക്കം കുറിക്കും. കേരളസര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ബി. ഇക്ബാല്‍ വിഷയാവതരണം നടത്തുന്ന സെഷനില്‍ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാവി എന്നവിഷയത്തില്‍ ഡോ. ശശിതരൂര്‍ എം.പി. പ്രഭാഷണം നടത്തും. വിജ്ഞാനവും സാമൂഹികവ്യവസ്ഥയും എന്ന വിഷയത്തില്‍ മുന്‍മന്ത്രി മുല്ലക്കര രത്‌നാകരന്‍ പ്രത്യേക പ്രഭാഷണം ഉണ്ടായിരിക്കും. പ്രഭാഷണ പരമ്പരയിലെ രണ്ടാമത്തെ പ്രഭാഷണം 4.30ന് അറിവും സാമൂഹികതയും: കേരളത്തിലെ ഉന്നത വിദ്യാഭ്യാസം എന്ന വിഷയത്തില്‍ ഡോ. സുനില്‍ പി. ഇളയിടമാണ് നടത്തുന്നത്. വൈകിട്ട് ആറുമണിക്ക് മണിതൂക്കി കാണിക്കോളനിയില്‍ സര്‍വ്വകലാശാലയുടെ ഒപ്പം പദ്ധതി വികസിപ്പിച്ചെടുത്ത മുളയുല്പന്നങ്ങളുടെ സ്റ്റാര്‍ട്ട് അപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 7 മണി മുതല്‍ മുഖ്യവേദിയില്‍ യൂണിവേഴ്‌സിറ്റി യുവജനോത്സവത്തില്‍ മാറ്റ് തെളിയിച്ച വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ അരങ്ങേറും.