ടീം ടാഗോര്‍ ഡ്രസ്സ് ബാങ്കിന് തുടക്കം കുറിച്ചു

Kozhikode

കോഴിക്കോട്: ജില്ലയിലെ സാംസ്‌കാരിക ജീവ കാരുണ്യ പ്രവര്‍ത്തകരുടെ കൂട്ടാഴ്മയായ ‘ടീം ടാഗോര്‍’ കോഴിക്കോട് കോര്‍ട്ട് റോഡില്‍ ആരംഭിച്ച ഡ്രസ്സ് ബാങ്ക് (സൗജന്യ വസ്ത്ര വിതരണ കേന്ദ്രം) എം. എല്‍. എ. തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

ഇതുവരെ പങ്കെടുത്ത എല്ലാ പരിപാടികളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു പരിപാടിയാണ് ഇപ്പോള്‍ ടീം ടാഗോര്‍ ഒരുക്കിയിരിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. നമ്മെകൊണ്ട് മറ്റുള്ളവര്‍ക്ക് എന്ത് ചെയ്യാന്‍ സാധിക്കും എന്ന് കാണിച്ചു തരുന്ന, മാനവസേവയാണ് മാധവ സേവയേക്കാള്‍ ഉത്തമമെന്ന പൂര്‍ണ്ണമായ തത്വം വരച്ചു കാണിക്കുന്ന പ്രവര്‍ത്തനമാണ് ടീം ടാഗോര്‍ കാഴ്ച വെച്ചിട്ടുള്ളത് എന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും അയല്‍ പ്രദേശങ്ങളില്‍ നിന്നും സ്ത്രീകളും കുട്ടികളും അടങ്ങുന്ന 150 ഓളം പേര് വന്ന് വസ്ത്രങ്ങള്‍ തിരഞ്ഞുടുക്കുകയുണ്ടായി. 300 ജോഡിയോളം വസ്ത്രങ്ങളാണ് ഉദ്ഘാടന ദിവസമായ ഇന്ന് പൊതുജനം വന്ന് തെരഞ്ഞെടുത്തത്.

ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ എസ്. കെ. അബൂബക്കര്‍, എഞ്ചിനീയര്‍ സലീം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ടീം ടാഗോര്‍ ജനറല്‍ കണ്‍വീനര്‍ ഷാഹിദ് അലി ഹസ്സന്‍ സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ ആദം കാതിരിയകത്ത് അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ഇസ്മായില്‍ ബിഷാറത്ത് നന്ദി അറിയിച്ചു. വൈസ് ചെയര്‍മാന്‍ സുഹൈബ്. കെ. പി., ടീം അംഗങ്ങളായ ഹാരിസ്. ഒ., സാദിഖ് പാളയം, മമ്മുദു എണ്ണപ്പാഠം, അലി ബിലാല്‍, റിയാസ്, മലബാര്‍ റഷീദ്, നാസര്‍, നൗഷാദ്, നാസര്‍ എന്നിവര്‍ പങ്കെടുത്തു.