വാഴക്കാട്: വിദ്യേഷവും വര്‍ഗീയതയും ഇല്ലാതാക്കാന്‍ വിശ്വാസികള്‍ മതത്തിന്റെ മാനവികത ഉയര്‍ത്തിപ്പിടിക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രടറി എന്‍ എം അബ്ദുല്‍ ജലീല്‍ പറഞ്ഞു.
വിശ്വമാനവികതക്ക് വേദ വെളിച്ചം എന്ന സന്ദേശവുമായി അടുത്ത ജനുവരിയില്‍ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് സമ്മേളനത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച ദൗത്യ പഥം മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ സെക്രട്ടറി കെ എ ശുകൂര്‍ അദ്ധ്യക്ഷത വഹിച്ചു. നവാസ് അന്‍വാരി മുഖ്യ പ്രഭാഷണം നടത്തി. പി. അശ്‌റഫ് മാസ്റ്റര്‍, കാമ്പ്രത്തിക്കുഴി അബ്ദുല്ല, ബി.പി.എ ഗഫൂര്‍, ജാബിര്‍ ടി.കെ, എം.പി മജീദ്, അന്‍വര്‍ ചീരോത്ത്, XL മുസ്തഫ, വി.സി മുഹമ്മദ് കുട്ടി, സലാം ഫാറുഖി പ്രസംഗിച്ചു. എക്‌സല്‍ മൊയ്തീന്‍ കുട്ടി, എന്‍ എ റഹ്മാന്‍ ഗാന വിരുന്നൊരുക്കി.