സ്‌ക്കോച്ച് ഓര്‍ഡര്‍ ഓഫ് മെറിറ്റ് ഇന്‍ഡസ്ട്രിയല്‍ മാരിടൈം സ്‌കില്‍ ട്രെയിനിംഗില്‍ വിജയകിരീടമണിഞ്ഞ് ‘ഏരീസ് ഇന്‍റര്‍നാഷണല്‍ മാരിടൈം റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (AIMRI)’

Business

ന്യൂഡല്‍ഹി: പ്രശസ്ത ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് സ്ഥാപനമായ എഐഎംആര്‍ഐയ്ക്ക് ‘സ്‌ക്കോച്ച് ഓര്‍ഡര്‍ ഓഫ് മെറിറ്റ് ‘ എന്ന ബഹുമതി ലഭിച്ചു. നവംബര്‍ 18ന് ന്യൂഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ് ഓഫ് ഇന്ത്യയുടെ അനെക്‌സ് ഹാളില്‍ നടന്ന ചടങ്ങില്‍ വെച്ചാണ് ഈ ഉന്നത ബഹുമതി ലഭിച്ചത്. എഐഎംആര്‍ഐ വര്‍ഷങ്ങളായി നല്‍കിവരുന്ന മികച്ച ഇന്‍ഡസ്ട്രിയല്‍ മാരിടൈം സ്‌കില്‍ ട്രെയിനിംഗിന്റെ ഗുണമേന്മ കണക്കിലെടുത്താണ് ഈ പുരസ്‌കാരം ലഭ്യമായത്.

സ്‌കോച്ച് ഗ്രൂപ്പാണ് ഈ പുരസ്‌കാരമേള സംഘടിപ്പിച്ചത്. ഭാരതത്തിലെ ‘ഹോണസ്റ്റ് ഇന്‍ഡിപെന്‍ഡന്റ് ബഹുമതി ‘ ആണ് സ്‌കോച്ച് പുരസ്‌കാരങ്ങള്‍. നിരവധി നടപടിക്രമങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷം മാത്രമാണ് പുരസ്‌കാര വിജയികളെ ഈ ബഹുമതിക്കായി തെരഞ്ഞെടുക്കുന്നത്. ചടങ്ങില്‍ വച്ച് ഏരീസ് ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീമതി ജോസി ബായ് എസ്.കെയാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത് .

യുഎഇ യിലെ ഷാര്‍ജ ആസ്ഥാനമായ എഐഎംആര്‍ഐ യ്ക്ക് കൊച്ചിയില്‍ മേഖലാ ആസ്ഥാനമുണ്ട്. മികച്ച ട്രാക്ക് റിക്കോര്‍ഡിന്റെ സഹായത്താല്‍ കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ത്തന്നെ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് രംഗത്ത് ആഗോളതലത്തില്‍ മുന്‍നിരയിലെത്താന്‍ സ്ഥാപനത്തിന് സാധിച്ചു. സ്ഥാപനത്തില്‍ നിന്ന് ബിരുദമെടുത്ത എണ്ണൂറോളം ഉദ്യോഗാര്‍ത്ഥികള്‍ ഇന്ന് ലോകത്തെ വിവിധ പ്രമുഖ കമ്പനികളിലായി ജോലി നോക്കുന്നു എന്നത് തന്നെ മാരിടൈം മേഖലയില്‍ സ്ഥാപനം കൈവരിച്ച മികച്ച നേട്ടത്തിന് തെളിവാണ്. അനുയോജ്യമായ അന്തരീക്ഷം, ആധുനിക സൗകര്യങ്ങള്‍, ഉന്നത നിലവാരമുള്ള ഫാക്കല്‍റ്റികള്‍, ഇന്‍ഡസ്ട്രിയല്‍ മേഖലയിലേക്കുള്ള മികച്ച എക്‌സ്‌പോഷര്‍ എന്നിവയിലൂടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ കഴിവുകള്‍ തേച്ചുമിനുക്കിയെടുക്കാനും ശ്രേഷ്ഠമായ ഒരു കരിയറിലേക്കുള്ള വഴി കാണിക്കുവാനും എഐഎംആര്‍ഐയ്ക്ക് സാധിക്കുന്നു.

നൂതനമായ ഉല്‍പ്പന്നങ്ങളും ആശയങ്ങളും സമൂഹത്തിന് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ, താല്പര്യമുള്ള പ്രൊഫഷണലുകള്‍ക്ക്, ഡോക്ടറേറ്റ് അടക്കമുള്ള ഉന്നത ബിരുദധാരികളായ ഇന്‍ഡസ്ട്രിയല്‍ വിദഗ്ധരുടെ മാര്‍ഗനിര്‍ദ്ദേശത്തോടുകൂടിയുള്ള ഇന്‍ഡസ്ട്രിയല്‍ ഡോക്ടറേറ്റ് പ്രോഗ്രാമുകളും എഐഎംആര്‍ഐ ഓഫര്‍ ചെയ്യുന്നുണ്ട്. വ്യവസായിക ഗവേഷണത്തിലൂടെ നവീകരണത്തിന്റെ പാതയിലേയ്ക്കുള്ള പ്രയാണം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇത്തരം പ്രോഗ്രാമുകള്‍ക്ക് സ്ഥാപനം രൂപം നല്‍കിയത്. കൂടാതെ പൊതു അറിവിലേക്കായി ഗവേഷകന്റെ പ്രൊഫഷണലായ ഒരു ജീവചരിത്രക്കുറിപ്പ് നിര്‍മ്മിച്ചു നല്‍കുക എന്ന ജോലിയും എഐഎംആര്‍ഐ ഏറ്റെടുത്തിട്ടുണ്ട്.

വ്യവസായിക രംഗത്ത് നിസ്തുലമായ സംഭാവനകള്‍ നല്‍കിയ ബഹുമാന്യ വ്യക്തിത്വങ്ങള്‍ക്ക്, അവരുടെ പബ്ലിഷ് ചെയ്യപ്പെട്ട പ്രൊഫഷണല്‍ ബയോഗ്രഫിയുടെ അടിസ്ഥാനത്തില്‍ ‘ഓണററി ഡോക്ടറേറ്റ്’ നല്‍കുന്ന പ്രോഗ്രാമുകളും എഐഎംആര്‍ഐ നടത്തിവരുന്നു. എച്ച്ഡി പ്രൊജക്ഷന്‍, ഡോള്‍ബി 7.1 സറൗണ്ട് സൗണ്ട്, ഇന്ററാക്ടീവ് ക്ലാസ് റൂമുകള്‍ എന്നിവയോടു കൂടിയ നവീന തിയറ്റര്‍ ക്ലാസ് റൂം ഉള്‍പ്പെടെയുള്ള അത്യന്താധുനിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിക്കോണ്ടാണ് എ ഐ എം ആര്‍ ഐയുടെ ട്രെയിനിങ് പ്രോഗ്രാമുകള്‍ സജ്ജീകരിച്ചിട്ടുള്ളത്. വിഷ്വല്‍ മീഡിയ അടിസ്ഥാനമാക്കിയുള്ള ഇലേണിംഗ് വെര്‍ച്വല്‍ ക്ലാസ് മുറികള്‍ പൂര്‍ണ്ണമായും കടലാസ് രഹിതമാണ്.

അടുത്തിടെ, വിദ്യാഭ്യാസത്തെ മെറ്റാവേഴ്‌സുമായി സംയോജിപ്പിച്ചുകൊണ്ട്, വെര്‍ച്വല്‍ സാങ്കേതിക വിദ്യയിലെ ഏറ്റവും വിപ്ലവകരമായ പദ്ധതി എന്ന് പറയാവുന്ന ‘എഐഎംആര്‍ഐ മെറ്റാവേഴ്‌സ് ഐയൂണിവേഴ്‌സിറ്റി’ എന്ന പേരിലുള്ള ഒരു വെര്‍ച്വല്‍ യൂണിവേഴ്‌സിറ്റിയ്ക്കും സ്ഥാപനം ജന്മം നല്‍കി.

എഐഎംആര്‍ഐ ഇപ്പോള്‍ നെബോഷിന്റെ സില്‍വര്‍ പാര്‍ട്ണറും ഐഎസ്ഒ, വിസ്മയാസ് മാക്‌സ്, ഏരീസ് പ്ലെക്‌സ്, തുടങ്ങി മറ്റ് നിരവധി മറൈന്‍ ബോഡികളുടെ വിശ്വസ്തമായ തേര്‍ഡ് പാര്‍ട്ടി ഓഡിറ്ററുമാണ്. മറൈന്‍ വിദ്യാഭ്യാസ മേഖലയിലാകെ പുതുമയും മികവും കൊണ്ട് ഒരിയ്ക്കലും മായാത്ത മുദ്ര പതിപ്പിച്ചു മുന്നേറുന്ന സ്ഥാപനമാണ് എഐഎംആര്‍ഐ.

മാരിടൈം മേഖലയുടെ ശോഭനമായ ഭാവി രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഒരു പതിറ്റാണ്ട് മുന്‍പ് ആരംഭിച്ച എഐഎംആര്‍ഐയുടെ മഹത്തായ യാത്രയ്ക്കുള്ള അംഗീകാരമാണ് ഇപ്പോള്‍ ലഭിച്ച ‘സ്‌ക്കോച്ച് ( SKOCH) ഓര്‍ഡര്‍ ഓഫ് മെറിറ്റ് ‘ എന്ന് നിസ്സംശയം പറയാം.