ചെന്നൈ: അയല്‍ക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. തഞ്ചാവൂര്‍ സെങ്കിപ്പട്ടി സ്വദേശിനിയായ 22കാരിയാണ് കൊല്ലപ്പെട്ടത്. തച്ചന്‍കുറിച്ചി സ്വദേശി കറുപ്പുസാമി(30)യാണ് പൊലീസ് പിടിയിലായത്.
യുവതി ചെന്നൈയിലെ കാര്‍നിര്‍മാണ കമ്പനിയിലെ ജിവനക്കാരിയായിരുന്നു. ഒരുചടങ്ങില്‍ പങ്കെടുക്കാന്‍ ദീപാവലിക്ക് തച്ചന്‍കുറിച്ചിയിലെ ബന്ധുവീട്ടില്‍ എത്തിയിരുന്നു. ഇവിടെ നിന്നും തിരികെ പോകുന്നതിനായി കറുപ്പുസാമിയുടെ ബൈക്കില്‍ കയറിയ യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു.