തിരുവനന്തപുരം: എട്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കെ എസ് ആര്‍ ടി സിയില്‍ കാക്കി തിരിച്ചെത്തുന്നു. ജീവനക്കാരുടെ നിലവിലെ യൂണിഫോമില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചതോടെയാണ് പഴയ കാക്കി യൂണിഫോം പുനസ്ഥാപിക്കാന്‍ തീരുമാനിച്ചത്. വിവിധ വിഭാഗം ജീവനക്കാരുടെ യൂണിഫോം സംബന്ധിച്ച് ഉത്തരവിറങ്ങിയിട്ടുണ്ട്.
കെ എസ് ആര്‍ ടി സിയിലെ ജീവനക്കാര്‍ യൂണിയന്‍ ഭേദമന്യേ ഏറെ നാളായി ഉയര്‍ത്തിയ ആവശ്യമാണ് യൂണിഫോം മാറ്റം. എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം കെ എസ് ആര്‍ ടി സി ജീവനക്കാരുടെ യൂണിഫോം വീണ്ടും കാക്കിയിലേക്ക് പോവുകയാണ്. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഇന്‍സ്‌പെക്ടര്‍ക്കും വീണ്ടും കാക്കി വേഷമാകും. പുരുഷ ജീവനക്കാര്‍ക്ക് കാക്കി നിറത്തിലുള്ള പാന്‍സും, ഒരു പോക്കറ്റുളള ഹാഫ് സ്ലീവ് ഷര്‍ട്ടും (പോക്കറ്റില്‍ കെ എസ് ആര്‍ ടി സി എംബ്ലം), വനിതാ ജീവനക്കാര്‍ക്ക് കാക്കി നിറത്തിലുള്ള ചുരിദാറും, സ്ലീവ്‌ലെസ്സ് ഓവര്‍കോട്ടും ആയിരിക്കും വേഷം. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് നേവി ബ്ലൂ യൂണിഫോം ആയിരിക്കും.
മൂന്ന് പതിറ്റാണ്ട് നിന്ന കെ എസ് ആര്‍ ടി സിയിലെ കാക്കി യൂണിഫോമിന് 2015ലാണ് മാറ്റം വന്നത്. കെ എസ് ആര്‍ ടി സിയില്‍ പുതുമയും പ്രൊഫഷണല്‍ മുഖവും കൊണ്ടുവരാന്‍ ആയിരുന്നു അന്നത്തെ മാറ്റം. നിലവില്‍ കണ്ടക്ടര്‍മാരുടെയും ഡ്രൈവര്‍മാരുടെയും യൂണിഫോം നീല ഷര്‍ട്ടും കടും നീല പാന്റുമാണ്. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് ചാര നിറവും ഇന്‍സ്‌പെക്ടര്‍മാരുടേത് മങ്ങിയ വെള്ള ഷര്‍ട്ടും കറുത്ത പാന്റുമാണ് ഇപ്പോഴത്തെ യൂണിഫോം. ഇതാണ് ഇനിമുതല്‍ മാറുകയ