സഹോദരി പുത്രന്‍ ജീവനൊടുക്കിയതിലെ മനോവിഷമത്തില്‍ അമ്മവന്‍ തൂങ്ങിമരിച്ചു

Thiruvananthapuram

തിരുവനന്തപുരം: സഹോദരി പുത്രനായ എട്ടാംക്ലാസുകാരന്‍ ജീവനൊടുക്കിയതിലെ മനോവിഷമത്തില്‍ അമ്മാവന്‍ തൂങ്ങി മരിച്ചു. പാച്ചല്ലൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയുടെ ആഘാതം വിട്ടുമാറുന്നതിന് മുന്‍പാണ് കുട്ടിയുടെ അമ്മാവനും ജീവനൊടുക്കിയത്. ഇന്നലെ മരിച്ച സഞ്ജയ്യുടെ അമ്മയുടെ സഹോദരന്‍ രതീഷിനെയാണ് ഇന്ന് രാവിലെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്.

പാച്ചല്ലൂരില്‍ താമസിക്കുന്ന സരിതയുടെ മകനും വാഴമുട്ടം ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയുമായ സഞ്ജയാണ് ഇന്നലെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്നായിരുന്നുവത്രെ ജീവനൊടുക്കിയത്. ഇതിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് സഞ്ജയുടെ അമ്മയുടെ സഹോദരന്‍ രതീഷും തൂങ്ങിമരിച്ചത്.

അച്ഛന്‍ ഉപേക്ഷിച്ച് പോയ ശേഷം രതീഷായിരുന്നു സഞ്ജയിയെ വളര്‍ത്തിയിരുന്നത്. രതീഷ് വേറെ വിവാഹം കഴിച്ചിരുന്നുമില്ല. അതിനാല്‍ സഞ്ജയുടെ മരണത്തില്‍ മനംനൊന്താണ് രതീഷിന്റെ ആത്മഹത്യയെന്നാണ് വീട്ടുകാര്‍ പറയുന്നത്.