മുജാഹിദ് പത്താം സംസ്ഥാന സമ്മേളനം സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നാളെ

Malappuram

കരിപ്പൂര്‍: വിശ്വമാനവികതക്ക് വേദ വെളിച്ചം എന്ന പ്രമേയത്തില്‍ വരുന്ന ജനുവരി 25 മുതല്‍ 28 വരെ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് പത്താമത് സംസ്ഥാനസമ്മേളനത്തന്റെ സംഘാടകസമിതി ഓഫീസ് 21ന് ചൊവ്വ വൈകിട്ട് 4 മണിക്ക് ഡോ. എം. പി. അബ്ദുസമദ് സമദാനി MP ഉദ്ഘാടനം ചെയ്യും.

കെ. എന്‍. എം. മര്‍കസുദ്ദഅവ സംസ്ഥാന ജനറല്‍ സെക്രട്ടറി സി. പി ഉമ്മര്‍ സുല്ലമി മുഖ്യഭാഷണം നടത്തും. ഡോ: അന്‍വര്‍ സാദത്ത്, റുക്‌സാന വാഴക്കാട്, ആദില്‍ നസീഫ്, നദനസ്‌റിന്‍, ഡോ: യു. പി യഹ് യഖാന്‍ മദനി എന്നിവര്‍ പ്രഭാഷണം നടത്തും. സമ്മേളന നഗരിക്കടുത്തായി കൊളത്തൂര്‍ (കരിപ്പൂര്‍) ഹൈവേ ജംഗ്ഷനില്‍ നിന്ന് 200 മീ.അകലെ കോഴിക്കോട് റോഡിന് സമീപമാണ് ഓഫീസ്.