ഓടിക്കൊണ്ടിരുന്ന കാര്‍ തീ കത്തി നശിച്ചു

Thiruvananthapuram

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കാര്‍ തീ കത്തി നശിച്ചു. തിരുവനന്തപുരം അമ്പലമുക്കിലാണ് സംഭവം. ഒംമ്‌നി വാനാണ് കത്തി നശിച്ചത്.

തീ പടരുന്നത് കണ്ട് ഡ്രൈവര്‍ പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട് കാര്‍ മുന്നോട്ട് നീങ്ങി മറ്റൊരു വാഹനത്തില്‍ തട്ടി നില്‍ക്കുകായയിരുന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.