വേദിയില്‍ പാടാന്‍ അവസരം ചോദിച്ച വൈഷ്ണവിന് സിനിമയില്‍ അവസരമൊരുക്കി വിജയ് യേശുദാസ്

Cinema

സുനിത സുനില്‍

ക്ലാസ് ബൈ എ സോള്‍ജിയര്‍ സിനിമയുടെ പ്രമോഷന്റെ ഭാഗമായി പാമ്പാടി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജില്‍ എത്തിയ വിജയ് യേശുദാസിനോട് വേദിയില്‍ ഒരുമിച്ചു പാടുവാന്‍ അവസരം ചോദിച്ച കോഴിക്കോട് സ്വദേശിയും നാലാം വര്‍ഷ ബിടെക് വിദ്യാര്‍ത്ഥിയുമായ വൈഷ്ണവ് ജി രാജിന് സിനിമയില്‍ പാടാന്‍ അവസരം ഒരുക്കി വിജയ് യേശുദാസ്.

പാടാന്‍ അവസരം ചോദിച്ച വൈഷ്ണവിനെ വിജയ് യേശുദാസ് വേദിയിലേക്ക് ക്ഷണിക്കുകയും തുടര്‍ന്ന് ഒരുമിച്ച് പാട്ടുപാടുകയും ചെയ്തു. പാട്ട് ഇഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വിജയ് വൈഷ്ണവിനെ അഭിനന്ദിക്കുകയും സിനിമയില്‍ പാടാന്‍ അവസരം വാഗ്ദാനം ചെയ്യുകയുമായിരുന്നു.

വിജയ് യേശുദാസ് നായകനായി എത്തുന്ന ക്ലാസ് ബൈ എ സോള്‍ജിയര്‍ സിനിമ നിര്‍മ്മിച്ച സാഫ്‌നത്ത് ഫ്‌നെയാ’ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ അടുത്ത സിനിമയിലാണ് വൈഷ്ണവിന് പാടാന്‍ അവസരം ലഭിക്കുക. മ്യൂസിക് ഡയറക്ടര്‍ എസ് ആര്‍ സൂരജ് അടുത്ത ചിത്രത്തില്‍ വൈഷ്ണവിന് അവസരം ഒരുക്കുമെന്നും അറിയിച്ചു.