സിനിമ വര്‍ത്തമാനം / പി ശിവപ്രസാദ്
ദി റൈസ്, ഗുരുദക്ഷിണ, ഹേമ മാലിനി, ജിവാന്‍സ തുടങ്ങി സിനിമകളിലൂടെ ശ്രദ്ധേയനായ ബംഗാളി സംവിധായകനും, നിര്‍മ്മാതാവും, പ്രശ്‌സ്ത ഫോട്ടോഗ്രാഫറുമായ അഭിജിത്ത് ആദ്യയുടെ പ്രഥമ മലയാള ചിത്രമാണ് ‘ആദ്രിക’. ഒരു മലയാള ചിത്രം ബംഗാളി സംവിധായകന്‍ ചെയ്യുന്നു എന്നതിനേക്കാള്‍ അദ്ദേഹത്തിനൊപ്പം ഒരു പറ്റം അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും അന്യഭാഷയില്‍ നിന്നുള്ളവരാണെന്നതാണ് സിനിമയുടെ പ്രത്യേകത.
ചിത്രത്തിലെ ആദ്രിക എന്ന ടൈറ്റില്‍ കഥാപാത്രമായെത്തുന്നത് പ്രശസ്ത ബോളിവുഡ് താരം നിഹാരിക റൈസാദയാണ്. ഐ.ബി 71, സൂര്യവന്‍ഷി, വാറിയര്‍ സാവിത്രി, ടോട്ടല്‍ ധമാല്‍ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് നിഹാരിക. ഉസ്താദ് സുല്‍ത്താന്‍ ഖാന്‍, കെ. എസ് ചിത്ര എന്നിവര്‍ ആലപിച്ച് ഹിന്ദിയില്‍ ഏറെ ഹിറ്റായ ‘പിയ ബസന്ദി’ എന്ന ആല്‍ബത്തിലൂടെ എത്തിയ ഐറിഷ് താരം ഡൊണോവന്‍ വോഡ്ഹൗസ് ആണ് ചിത്രത്തില്‍ വില്ലനായെത്തുന്നത്. ഐറിഷിലെ പ്രമുഖ ഛായാഗ്രാഹനും, ചലച്ചിത്ര നിര്‍മ്മാതാവും കൂടിയാണ് ഡൊണോവന്‍. പ്രമുഖ മോഡലും മലയാളിയുമായ അജുമല്‍ന ആസാദ് ആണ് ചിത്രത്തിലെ മറ്റൊരു നായിക.
ദി ഗാരേജ് ഹൗസ് പ്രൊഡക്ഷന്‍,യു.കെയോടൊപ്പം മാര്‍ഗരറ്റ് എസ്.എ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ അഭിജിത്ത് തന്നെയാണ് ഈ സര്‍വൈവല്‍ ത്രില്ലര്‍ ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. ഒറ്റപ്പെട്ട വീട്ടില്‍ കഴിയേണ്ടി വന്ന ഗര്‍ഭിണിയായ ആദ്രിക. അവള്‍ നേരിടേണ്ടി വരുന്ന ചില സാഹചര്യങ്ങളും, അതില്‍ നിന്ന് രക്ഷപ്പെടാനുള്ള അവളുടെ പ്രവര്‍ത്തികളുമാണ് ചിത്രം പറയുന്നത്. പൂര്‍ണ്ണമായും കോട്ടയത്തും പരിസര പ്രദേശങ്ങളിലുമാണ് ചിത്രീകരണം നടക്കുന്നത്.
വസന്ത മുല്ലൈ, പൊയ്ക്കാല്‍ കുതിരൈ തുടങ്ങിയ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജയകുമാര്‍ തങ്കവേലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. അശോകന്‍ പി.കെ ആണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും പ്രൊജക്ട് ഡിസൈനറും. എഡിറ്റര്‍ : മെഹറലി പോയ്‌ലുങ്ങല്‍ ഇസ്മയില്‍, അസോസിയേറ്റ് ഡയറക്ടര്‍: കപില്‍ ജെയിംസ് സിങ്, അസിസ്റ്റന്റ് ഡയറക്ടര്‍സ് സുജീഷ് ശ്രീധര്‍, ജാന്‍വി ബിശ്വാസ്. മ്യൂസിക്: സര്‍ത്തക് കല്യാണി, ആര്‍ട്ട്: വേണു തോപ്പില്‍, മേക്കപ്പ്: സുധീര്‍ കുട്ടായി, ഡയലോഗ്‌സ്: വിനോദ് നാരായണന്‍, കളറിസ്റ്റ്: രാജീവ് രാജകുമാരന്‍, സൗണ്ട് ഡിസൈന്‍: ദിവാകര്‍ ജോജോ, മാര്‍ക്കറ്റിംങ്ങ്: ബി.സി ക്രിയേറ്റീവ്‌സ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.