നവകേരള സദസ്: റോഡരികില്‍ നിന്ന യുവാവിനെ പൊലീസ് കനാലിലേക്ക് തള്ളിയിട്ടു

Kerala

മലപ്പുറം: നവകേരള സദസ് യാത്ര കടന്ന് പോയപ്പോള്‍ റോഡരികില്‍ നിന്ന യുവാവിനെ പൊലീസ് കനാലിലേക്ക് തള്ളിയിട്ടു. പരപ്പനങ്ങാടിയിലാണ് സംഭവം. പരപ്പനങ്ങാടി സ്വദേശിയായ ഹരികൃഷ്ണന്‍ എന്ന 27കാരന്‍ സമീപത്തേ ക്ഷേത്രത്തില്‍ അന്നദാനത്തിനായി പോയതാണ്. ക്ഷേത്രത്തില്‍ നടക്കുന്ന 41 ദിവസത്തേ അന്നദാനത്തിനു ഹരികൃഷ്ണന്‍ മുടങ്ങാതെ പങ്കെടുക്കുന്നയാളാണ്. ഈ സമയത്ത് മുഖ്യമന്ത്രി വരുന്നതിനാല്‍ റോഡ് നിറയേ വാഹങ്ങളുടെ തിരക്കുണ്ടായിരുന്നു.

മുറിച്ച് കടക്കാന്‍ പറ്റാതെ വന്നപ്പോള്‍ മുഖ്യമന്ത്രി പോയിട്ട് പോകാം എന്ന ധാരണയില്‍ ഹരികൃഷ്ണന്‍ റോഡ് വക്കില്‍ നില്ക്കുകയായിരുന്നു. ഈ സമയത്ത് ഹരികൃഷ്ണനെ എന്താടാ ഇവിടെയാണെടാ നില്ക്കുന്നത് എന്ന് ചോദിച്ച് പൊലീസ് സമീപത്തേ കനാലിലേക്ക് തള്ളിയിട്ടത്. കാനയില്‍ വീണ് കാല്‍ പത്തി തുളഞ്ഞ നിലയിലായ യുവാവിന് നടക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. തള്ളിയിട്ട പൊലീസ് സ്ഥലത്ത് നിന്നും മുങ്ങി.

പിന്നീട് ഇതുവഴി വന്ന സി ഐ പൊലീസ് വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആശുപത്രി ചിലവ് കൊടുക്കാതെ മുങ്ങി.…ഇപ്പോള്‍ മുഖ്യമന്ത്രിക്കും പോലീസ് കപ്ലൈന്റ് അതോറിറ്റിക്കും പരാതി നല്കിയിരിക്കുകയാണ് യുവാവ്. ചിത്രത്തില്‍ കാണുന്ന എസ് ഐ ആണ് യുവാവിനെ തള്ളി കാനാലിലേക്ക് ഇട്ടത്. എസ് ഐ യേ താന്‍ തിരിച്ചറിഞ്ഞു എന്നും എസ്.ഐ ക്കെതിരെ നടപടി വേണം എന്നുമാണ് യുവാവിന്റെ ആവശ്യം.