തിരുവനന്തപുരം: വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആരോപണത്തില്‍ സി പി എം സസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് രാഹുല്‍ മാങ്കൂട്ടത്തലിന്റെ വക്കീല്‍ നോട്ടീസ്. തനിക്കെതിരെയുള്ള പരാമര്‍ശം എഴു ദിവസത്തിനകം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ നോട്ടീസ് അയച്ചത്.
ആരോപണം പിന്‍വലിച്ചില്ലെങ്കില്‍ ഒരു കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ട് നിയമ നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. അഭിഭാഷകന്‍ മുഖേനയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എം വി ഗോവിന്ദന് നോട്ടീസ് നല്‍കിയിരിക്കുന്നത്.
സെക്രട്ടേറിയറ്റ് സമരത്തിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാഹുല്‍ ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ്. അതേസമയം, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിയിക്കാന്‍ എം വി ഗോവിന്ദനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നേരത്തെ രംഗത്തുവന്നിരുന്നു,