തിരുവനന്തപുരം: ആവശ്യപ്പെട്ട തുക സ്ത്രീധനമായി ലഭിക്കാത്തതിനെ തുടര്‍ന്ന് വിവാത്തില്‍ നിന്നും പിന്മാറിയ ഡോ റുവൈസ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ഷഹ്നയെ പരസ്യമായി അപമാനിക്കുകയും ചെയ്തു. ഷഹ്നയുടെ ആത്മഹത്യയില്‍ പ്രതികരണവുമായി പഞ്ചായത്ത് അംഗം അഡ്വ. സുധീര്‍ വെഞ്ഞാറമൂടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
വിവാഹ വാഗ്ദാനം നല്‍കിയ ശേഷം റുവൈസ് പിന്തിരിഞ്ഞുവെന്ന് അഡ്വ. സുധീര്‍ വെഞ്ഞാറമൂട് മാധ്യമങ്ങളോട് പറഞ്ഞു. ഷഹ്ന മാനസികമായി വളരെയേറെ തകര്‍ന്നിരുന്നു. വിവാഹത്തില്‍ നിന്ന് പിന്മാറിയ ശേഷം ഷഹ്നയെ പരസ്യമായി അപമാനിച്ചതായി കേട്ടിരുന്നു. അതിന്റെ നിജസ്ഥിതി ഉള്‍പ്പെടെ അന്വേഷിക്കണമെന്നും പഞ്ചായത്തംഗം അഡ്വ. സുധീര്‍ വെഞ്ഞാറമൂട് ആവശ്യപ്പെട്ടു.
അതേസമയം, മാധ്യമങ്ങള്‍ക്ക് മുന്നില്‍ ബന്ധുക്കള്‍ നേരിട്ട് പ്രതികരിക്കാന്‍ തയ്യാറായില്ല. ഷഹ്നയുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്ത് ഡോ. റുവൈസ് കസ്റ്റഡിയിലായിട്ടുണ്ട്. ഒളിവിലായിരുന്ന ഡോ. റുവൈസിനെ കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെയാണ് റുവൈസിനെ കസ്റ്റഡിയിലെടുത്തത്. റുവൈസിനെ തിരുവനന്തപുരത്ത് എത്തിച്ച് പൊലീസ് ചോദ്യം ചെയ്തുവരികയാണ്.