സ്ത്രീധന പീഢനം അപമാനകരം: ഐ എസ് എം

Kozhikode

പൊക്കുന്ന്: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് പി ജി ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവം പ്രബുദ്ധ കേരളത്തിന് ഏറെ അപമാനമുണ്ടാക്കുന്നതാണെന്ന് ഐ.എസ്.എം മാങ്കാവ് മണ്ഡലം പ്രവര്‍ത്തക കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. വിദ്യാ സമ്പന്നര്‍ക്കിടയിലടക്കം ഈ ദുരാചാരം ഇപ്പോഴും നിലനില്‍ക്കുന്നവെന്നത് ദുഃഖകരമാണ്. പെണ്‍കുട്ടിയുടെ ആത്മഹത്യക്ക് കാരണക്കാരായവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.

പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഐ.എസ്.എം സംസ്ഥാന പ്രസിഡണ്ട് ശരീഫ് മേലേതില്‍ ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം മണ്ഡലം പ്രസിഡണ്ട് കുഞ്ഞഹമ്മദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സി.മരക്കാരുട്ടി, ശിഹാബ് തൊടുപുഴ, യാസര്‍ അറഫാത്ത്, റഷീദ് ഒളവണ്ണ, ജുനൈദ് സലഫി, സി.സെയ്തുട്ടി, അഫ്‌സല്‍ പട്ടേല്‍ത്താഴം, ഫിറോസ് പുത്തൂര്‍മഠം, ഫൈസല്‍ ഒളവണ്ണ, ശമല്‍ പൊക്കുന്ന്, ശിഹാബ് പട്ടേല്‍ത്താഴം, അസ്‌ലം എം.ജി നഗര്‍ എന്നിവര്‍ സംസാരിച്ചു.