കാക്കവയല്‍: ബഹുഭാഷാ പഠനം മനുഷ്യന്റെ സര്‍ഗാത്മകതയെ വികസിപ്പിക്കുമെന്നും ലോകത്തിന്റെ നൊമ്പരങ്ങള്‍ അറിഞ്ഞുകൊണ്ട് മാനവികതയെ ആവിഷ്‌കരിക്കുന്നതില്‍ ഭാഷാ പരിജ്ഞാനം നിര്‍ണായകമാണെന്നും വയനാട് ജില്ല വിദ്യാഭ്യാസ ഓഫീസര്‍ ആര്‍ ശരത് ചന്ദ്രന്‍ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര അറബിക് ദിനത്തിന്റെ ഭാഗമായി കാക്കവയല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച അറബിക് ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഖലീലുറഹ് മാന്‍ കെ അധ്യക്ഷനായിരുന്നു. പിടിഎ പ്രസിഡണ്ട് എന്‍.റിയാസ്, എസ് എം സി ചെയര്‍മാന്‍ റോയ് ചാക്കോ, WMO കോളേജ് അറബിക് വിഭാഗം മേധാവി ഡോ. നജ്മുദ്ദീന്‍, ഹെഡ്മാസ്റ്റര്‍ സുനില്‍കുമാര്‍ എം, എം പി ടി എ പ്രസിഡന്റ് സുസിലി ചന്ദ്രന്‍, ഖദീജ ടീച്ചര്‍, ധന്യ എം ബി, ഡോ. കാര്‍ത്തിക, ബുഷറ കെ, മുഹമ്മദ് ശരീഫ് ഇ.കെ എന്നിവര്‍ പ്രസംഗിച്ചു.